/kalakaumudi/media/media_files/2025/01/14/DL6qXu8E5YNk7pahjb4j.jpg)
Mark Zuckerberg
ന്യൂഡല്‍ഹി: വ്യാജ വിവരം പ്രചരിപ്പിച്ചതിനും 2024ലെ ഇന്ത്യന്‍ പൊതുതിരഞ്ഞെടുപ്പിനെ കുറിച്ച് മാര്‍ക്ക് സക്കര്‍ബര്‍ഗ് നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ടും മെറ്റയ്ക്ക് സമന്‍സ് അയയ്ക്കാനൊരുങ്ങുന്നുവെന്ന് പാര്‍ലമെന്ററി സമിതി. കമ്യൂണിക്കേഷന്‍ ആന്‍ഡ് ഐടി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ നിഷികാന്ത് ദുബെ എംപിയാണ് ഇക്കാര്യം പറഞ്ഞത്.
കോവിഡ് മഹാമാരി, ലോകരാജ്യങ്ങളില്‍ നിലവില്‍ ഭരണത്തിലിരിക്കുന്ന സര്‍ക്കാരുകളുടെ വിശ്വാസ്യത ഇല്ലാതാക്കിയെന്നും ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഭരണകക്ഷി കനത്ത പരാജയം ഏറ്റുവാങ്ങിയെന്നുമുള്ള സക്കര്‍ബര്‍ഗിന്റെ പരാമര്‍ശം വിവാദമായിരുന്നു. ജനുവരി 10ന് പ്രക്ഷേപണം ചെയ്ത പോഡ്കാസ്റ്റിലായിരുന്നു പരാമര്‍ശം. സക്കര്‍ബര്‍ഗിന്റെ പരാമര്‍ശനത്തിനെതിരെ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് രംഗത്തെത്തിയിരുന്നു.
2024 ലോകത്താകമാനം വമ്പന്‍ തിരഞ്ഞെടുപ്പുകളുടെ വര്‍ഷമായിരുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്നു. എല്ലായിടത്തും ഭരണകക്ഷികള്‍ പരാജയപ്പെട്ടു. അതൊരു ആഗോള പ്രതിഭാസമാണ്. വിലക്കയറ്റം കാരണമായാലും സര്‍ക്കാരുകള്‍ കോവിഡിനെ നേരിടാന്‍ ഉപയോഗിച്ച സാമ്പത്തിക നയങ്ങള്‍ കാരണമായാലും അവര്‍ കോവിഡിനെ നേരിട്ട രീതി കാരണമായാലും. അത് ആഗോളതലത്തില്‍ ഇങ്ങനെയൊരു പ്രതിഫലനമാണുണ്ടാക്കിയത് എന്നാണ് സക്കര്‍ബര്‍ഗിന്റെ പരാമര്‍ശം.