/kalakaumudi/media/media_files/2025/03/14/dM0x5GmIuUtdS0jY6m2V.jpg)
ന്യൂഡല്‍ഹി: വഖഫ് നിയമഭേദഗതി ബില്‍ പാസായത് നിര്‍ണായക നാഴിക കല്ലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹിക നീതി, സുതാര്യത, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം എന്നിവയ്ക്ക് ശക്തി പകരും.പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് ശബ്ദവും അവസരവും നല്‍കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പാര്‍ലമെന്ററി കമ്മിറ്റി ചര്‍ച്ചകളില്‍ പങ്കെടുത്ത് നിയമനിര്‍മ്മാണം ശക്തിപ്പെടുത്തുന്നതിന് സംഭാവനകള്‍ നല്‍കിയ എല്ലാ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു. പാര്‍ലമെന്ററി കമ്മിറ്റിക്ക് വിലപ്പെട്ട അഭിപ്രായങ്ങള്‍ നല്‍കിയവര്‍ക്കും നന്ദി അറിയിച്ചു.
സാമ്പത്തികനീതി, സുതാര്യത എന്നിവ ഉറപ്പാക്കുന്നതിന് വഖഫ് ബില്‍ നിര്‍ണായകമാകും. ഏറെ കാലമായി പിന്നാക്കം നില്‍ക്കുന്ന, വരെ ബില്‍ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ളരെ കാലമായി പിന്നോക്കം നില്‍ക്കുന്ന, ശബ്ദവും അവസരവും നിഷേധിക്കപ്പെട്ടവരെ ബില്ല് സഹായിക്കുമെന്ന് അദേഹം വ്യക്തമാക്കി.
പതിറ്റാണ്ടുകളായി വഖഫ് സമ്പ്രദായം സുതാര്യതയുടെയും ഉത്തരവാദിത്വത്തിന്റെയും അഭാവത്തില്‍ ആയിരുന്നു. മുസ്ലിം സ്ത്രീകള്‍ളുടെയും ദരിദ്രരായ മുസ്ലീങ്ങളുടെയും താല്പര്യങ്ങള്‍ക്ക് അത് ദോഷം ചെയ്തു. ഓരോ പൗരന്റെയും അന്തസിന് മുന്‍ഗണന നല്‍കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇങ്ങനെയാണ് നമ്മള്‍ കൂടുതല്‍ ശക്തമായ ഒരു ഇന്ത്യയെ കെട്ടിപ്പടുക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.