/kalakaumudi/media/media_files/2025/04/15/mGhYLhYr8YzUtjeoU7qT.jpg)
മുംബൈ:ഷൂവിൽ ഒളിപ്പിച്ച് 6.3 കോടി രൂപയുടെ സ്വർണ്ണം കടത്തിയ യാത്രക്കാരനെ മുംബൈ വിമാനതാവളത്തിൽ പിടികൂടി.പിന്നീട് ഇയാളെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) മുംബൈ വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രത്യേക വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ബാങ്കോക്കിൽ നിന്ന് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഇയാളെ ഉന്നത കള്ളക്കടത്ത് വിരുദ്ധ ഏജൻസിയിലെ ഉദ്യോഗസ്ഥർ തടഞ്ഞു പരിശോധിച്ചപ്പോഴാണ് സ്വർണ്ണം കണ്ടെടുത്തത്. നടത്തിയ പരിശോധനയിൽ അയാൾ ധരിച്ചിരുന്ന ഷൂസിൽ ഒളിപ്പിച്ച 6.7 കിലോഗ്രാം സ്വർണ്ണക്കട്ടികൾ കണ്ടെടുക്കുകയും അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. പിന്നീട് നടന്ന ചോദ്യം ചെയ്യലിൽ കടത്തിയ സ്വർണ്ണം മുംബൈയിൽ നിന്ന് മറ്റൊരു നഗരത്തിലേക്ക് കടത്താൻ ഏൽപ്പിച്ച ഒരാളുടെ പേരും ഇയാൾ ഉദ്യോഗസ്ഥരോട് പറഞ്ഞു.തുടർന്ന് ഇയാളെയും അറസ്റ്റ് ചെയ്തുവെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.