മുംബൈയിൽ നിന്നും ആംബുലൻസ് മാർഗം കേരളത്തിലേക്ക് തിരിച്ച രോഗി യാത്രമധ്യേ മരണപ്പെട്ടു

മുംബൈയിൽ ഒരു കടയിൽ ജോലി ചെയ്തു വരികയായിരുന്നു റിയാസ്.കഴിഞ്ഞ ദിവസം കുഴഞ്ഞു വീണ റിയാസിനെ ഒരു സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

author-image
Honey V G
New Update
chvdptnt

മുംബൈ:ചാവക്കാട് മുനക്കകടവ് കുരിക്കളകത്ത് സൈദ് മുഹമ്മദ് മകൻ റിയാസ് (42)ആണ് മുംബൈയിൽ നിന്നും ആംബുലൻസ് മാർഗം കേരളത്തിലേക്ക് കൊണ്ടുപോകുമ്പോൾ യാത്രമധ്യേ മരണപ്പെട്ടത്. മുംബൈയിൽ ഒരു കടയിൽ ജോലി ചെയ്തു വരികയായിരുന്നു റിയാസ്.കഴിഞ്ഞ ദിവസം കുഴഞ്ഞു വീണ റിയാസിനെ മുംബൈയിലെ ഒരു സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഈ വിവരമറിഞ്ഞു കേരളത്തിൽ നിന്നും സഹോദരങ്ങൾ നഗരത്തിൽ എത്തി ചേർന്നിരുന്നു. റിയാസിന്റെ രോഗം ഗുരുതരാവസ്ഥയിലായതിനാൽ മുംബൈ കെഎംസിസിയുടെ സഹായത്തോടെയാണ് ഡോക്ടറുടെ പരിചരണത്തിൽ ആംബുലൻസിൽ ശനിയാഴ്ച സ്വദേശത്തേക്ക് പുറപ്പെട്ടത്. ഞായറാഴ്ച്ച വൈകുന്നേരം മംഗലാപുരത്ത് വച്ച് റിയാസിന്റെ രോഗം മൂർച്ഛിക്കുകയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.എന്നാൽ വൈകിട്ട് 9 മണിയോടെ റിയാസ് മരണപ്പെട്ട തായി അടുത്ത ബന്ധുക്കൾ അറിയിച്ചു.പിന്നീട് മൃതദേഹവുമായി ആംബുലൻസ് മംഗലാപുരത്തു നിന്നും സ്വവസതിയിലേക്ക് പുറപ്പെട്ടു. അസ്മയാണ് ഭാര്യ റബീഹ്, അയാന എന്നിവർ മക്കളാണ്.

Mumbai City