‌സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശം; ശമ്പളവും ആനുകൂല്യങ്ങളും നിരസിച്ച് പവൻ കല്യാൺ

സഭയിൽ ഹാജരാകുന്നതിന് പ്രതിഫലം നൽകുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ തന്നെ സമീപിച്ചിരുന്നു. മൂന്ന് ദിവസം സഭയിൽ ഹാജരാകുന്നതിന് 35000 രൂപ ശമ്പളമാണ് ലഭിക്കുക.

author-image
Anagha Rajeev
New Update
pavan
Listen to this article
0.75x 1x 1.5x
00:00 / 00:00

ശമ്പളവും ആനുകൂല്യങ്ങളും നിരസിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്താണ് തീരുമാനമെന്ന് പവൻ കല്യാൺ പറഞ്ഞു. ഉപമുഖ്യമന്ത്രിയുടെ ഓഫീസ് നവീകരണവും പവൻ കല്യാൺ നിരാകരിച്ചു. ക്ഷേമ പെൻഷൻ വിതരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു പവൻ കല്യാൺ തന്റെ പ്രതിഫലത്തെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്.

സഭയിൽ ഹാജരാകുന്നതിന് പ്രതിഫലം നൽകുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ തന്നെ സമീപിച്ചിരുന്നു. മൂന്ന് ദിവസം സഭയിൽ ഹാജരാകുന്നതിന് 35000 രൂപ ശമ്പളമാണ് ലഭിക്കുക. എന്നാൽ സഭയിൽ ഹാജരാകുന്നതിന് തനിക്ക് പ്രതിഫലം വാങ്ങാനാവില്ലെന്നും പറഞ്ഞ പവൻ കല്യാൺ തന്റെ വകുപ്പായ പഞ്ചായത്ത് രാജിന് മതിയായ ഫണ്ടില്ലെന്നും അറിയിച്ചു.

pavan kalyan