ആന്‍ഡമാനില്‍ പവന്‍ ഹാന്‍സ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു; ദൂരൂഹതയേറുന്നു

മന്ദിയാബാദിന്‌ന സമീപമാണ് അപകടമുണ്ടായത്. ആകാശത്തുവച്ച്് സാങ്കേതിക തകരാര്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഹെലികോപ്റ്റര്‍ ക്രാഷ് ലാന്‍ഡ് ചെയ്യുകയായിരുന്നു. അപകടം നടന്ന ഉടന്‍ തന്നെ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം സ്ഥലത്തെത്തി എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചു

author-image
Biju
New Update
andaman

ന്യൂഡല്‍ഹി: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ സാങ്കേതിക തകരാറിനെത്തുടര്‍ന്ന് പവന്‍ ഹാന്‍സ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. ഹെലികോപ്റ്ററിലുണ്ടായിരുന്ന ഏഴ് പേരെയും പരിക്കുകളില്ലാതെ സുരക്ഷിതമായി രക്ഷപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെ 9:30-ഓടെ പോര്‍ട്ട് ബ്ലെയറില്‍ നിന്ന് പുറപ്പെട്ടതായിരുന്നു ഹെലികോപ്റ്റര്‍. രണ്ട് ക്രൂ അംഗങ്ങളും അഞ്ച് യാത്രക്കാരും ഉള്‍പ്പെടെ ഏഴ് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. മന്ദിയാബാദിന്‌ന സമീപമാണ് അപകടമുണ്ടായത്. ആകാശത്തുവച്ച്് സാങ്കേതിക തകരാര്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഹെലികോപ്റ്റര്‍ ക്രാഷ് ലാന്‍ഡ് ചെയ്യുകയായിരുന്നു. അപകടം നടന്ന ഉടന്‍ തന്നെ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം സ്ഥലത്തെത്തി എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചു.