/kalakaumudi/media/media_files/2025/05/17/a4zqr1gbILgNOpXlAGoK.png)
സമാധാന ചർച്ചകൾക്ക് തയ്യാറാണെന്ന് പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള രംഗത്തെത്തി. കാശ്മീരിൽ ബോംബിട്ടുകൊണ്ടിരിക്കുമ്പോൾ സമാധാന ചർച്ച സാധ്യമല്ല എന്നാണ് ഒമർ അബ്ദുള്ളയുടെ പ്രതികരണം. പഹൽ ഗാം ഭീകരാക്രമണം പോലുള്ള സംഭവങ്ങളിലൂടെ സമാധാന ചർച്ച നടത്തുന്നതെങ്ങനെയാണ്. ആക്രമണത്തിൽ ജമ്മു കാശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത നഷ്ടം നേരിട്ട് വന്ന് അദ്ദേഹം പറഞ്ഞു. അതിർത്തി ഇപ്പോൾ ശാന്തമാണെന്നും നഷ്ടപരിഹാരത്തിന് പ്രത്യേക പാക്കേജ് തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങൾ ഭാഗ്യവാന്മാരാണെന്നും അവധിക്കാലം ആഘോഷിക്കാൻ ജമ്മു കാശ്മീരിലേക്ക് വരണമെന്നും അദ്ദേഹം കേരളത്തിലെ ജനങ്ങളോട് പറഞ്ഞു. ഒരു സ്വകാര്യ മലയാളം ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നേരത്തെ തന്നെ ഷെല്ലാക്രമണത്തിൽ വീടുകൾ തകർന്ന ഭാഗങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തിയിരുന്നു.