/kalakaumudi/media/media_files/2025/08/15/poster-2025-08-15-13-50-27.jpg)
ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിക്ക് മുകളില്‍ സവര്‍ക്കറുടെ ചിത്രവുമായി പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യ ദിനാശംസ. സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പോസ്റ്ററിലാണ് ഗാന്ധിജിക്കു മുകളില്‍ സവര്‍ക്കറുടെ ചിത്രം. സവര്‍ക്കര്‍, ഗാന്ധിജി, ഭഗത് സിങ്, സുഭാഷ് ചന്ദ്രബോസ് എന്നിവരുടെ ചിത്രങ്ങളാണ് പോസ്റ്ററിലുള്ളത്. അതില്‍ ജവാഹര്‍ലാല്‍ നെഹ്റു ഇല്ലെന്നതും ശ്രദ്ധേയമാണ്.
''നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍, നമുക്ക് ഓര്‍മിക്കാം - ഐക്യത്തിലൂടെയും സഹാനുഭൂതിയിലൂടെയും പ്രവൃത്തിയിലൂടെയും നാം പരിപോഷിപ്പിക്കുമ്പോഴാണ് സ്വാതന്ത്ര്യം അഭിവൃദ്ധി പ്രാപിക്കുന്നത്'' എന്നാണ് ചിത്രം പങ്കുവച്ച് മന്ത്രാലയത്തിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ എഴുതിയിരിക്കുന്നത്. ഹര്‍ദീപ് സിങ് പുരിയാണ് കേന്ദ്ര പെട്രോളിയം മന്ത്രി. സുരേഷ് ഗോപിയാണ് സഹമന്ത്രി.