യാത്രാനുമതി നിഷേധിച്ച സംഭവം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

കേന്ദ്ര- സംസ്ഥാന ഫെഡറൽ തത്വങ്ങൾക്ക് എതിരാണ് നടപടിയെന്നും പിണറായി വിജയൻ കത്തിൽ പറഞ്ഞു. ഭാവിയിൽ ഇത്തരം നടപടികൾ ഉണ്ടാകാതിരിക്കാൻ വിദേശകാര്യ മന്ത്രാലയത്തിനോട് നിർദ്ദേശിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

author-image
Anagha Rajeev
Updated On
New Update
namo
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മന്ത്രി വീണ ജോർജിന് യാത്രാനുമതി നൽകാതിരുന്ന കേന്ദ്ര നിലപാടിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊളിറ്റിക്കൽ ക്ലിയറൻസ് നൽകാത്തത് ദൗർഭാഗ്യകരമാണെന്ന് പിണറായി പറഞ്ഞു. സംസ്ഥാന മന്ത്രിസഭയുടെ തീരുമാനത്തെ കേന്ദ്ര വിദേശകാര്യമന്ത്രാലയം അവഗണിച്ചെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.

ദുരന്ത മുഖത്ത് വിവാദത്തിനില്ലെന്നും സംസ്ഥാന സർക്കാരിൻറെ കൂട്ടായ തീരുമാനമാണ് അവഗണിക്കപ്പെട്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്ര- സംസ്ഥാന ഫെഡറൽ തത്വങ്ങൾക്ക് എതിരാണ് നടപടിയെന്നും പിണറായി വിജയൻ കത്തിൽ പറഞ്ഞു. ഭാവിയിൽ ഇത്തരം നടപടികൾ ഉണ്ടാകാതിരിക്കാൻ വിദേശകാര്യ മന്ത്രാലയത്തിനോട് നിർദ്ദേശിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

pinaray vijayan prime minister narendra modi