മധുരയില്‍ ചേര്‍ന്ന സി പി എം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍, പോളിറ്റ് ബ്യൂറോ അംഗത്ത്വത്തിന് പ്രായപരിധി പരിഗണിക്കാതെ പിണറായി വിജയനെ തുടരാന്‍ അനുവദിക്കാന്‍ സാധ്യത. എട്ടു ഒഴിവുകള്‍ ഉള്ള പോളിറ്റ് ബ്യൂറോയില്‍ പിണറായിയുടെ കാലാവധി നീട്ടി കിട്ടുമെന്ന തരത്തില്‍ യോഗത്തില്‍ തീരുമാനമായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. പിണറായിക്കു പുറമെ ബൃന്ദ കാരാട്ട് മണിക് സര്‍ക്കാര്‍ എന്നിവര്‍ക്കും ഇളവുകള്‍ നല്കണമെന്ന് ശുപാര്‍ശ വന്നിട്ടുണ്ട്.
പിണറായിയുടെ ഇളവു കഴിഞ്ഞ് ബാക്കി വരുന്ന ഏഴ് ഒഴിവുകളില്‍, കെ കെ ശൈലജ, കെ ഹേമലത, മറിയം ധാവ്‌ലെ, യു വാസുകി എന്നിവരെ വനിതാ സീറ്റുകളിലേക്ക് പരിഗണിക്കാനും, ഇതിനു പുറമെ കെ രാധാകൃഷ്ണന്‍, ഇ പി ജയരാജന്‍, കെ ബാലകൃഷ്ണന്‍, ജിതേന്ദ്ര ചൗധരി, ശ്രീദീപ് ഭട്ടാചാര്യ, അരുണ്‍ കുമാര്‍, വിജു കൃഷ്ണന്‍,സുജന്‍ ചക്രവര്‍ത്തി എന്നിവരേയും മറ്റൊഴിവുകളിലേക്ക് പരിഗണിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു.