ഗുരുദേവഗിരിയിൽ വിശേഷാൽ പൂജകളും പിതൃബലിയിടാൻ സൗകര്യവും

പിതൃക്കൾക്കായുള്ള ബലിയിടൽ കർമവും പിതൃമോക്ഷത്തിനായുള്ള തിലഹവനവും ഇവിടെ എന്നും നടത്താവുന്നതാണ്

author-image
Honey V G
New Update

നവിമുംബൈ: ഗുരുദേവഗിരി മഹാദേവക്ഷേത്രത്തിൽ കേരളീയ ആചാരപ്രകാരമുള്ള അർച്ചന, അഭിഷേകം, ഗണപതി ഹോമം, മൃത്യുഞ്ജയ ഹോമം, ആയില്യ പൂജ, പ്രദോഷപൂജ തുടങ്ങി എല്ലാ പൂജാ കർമങ്ങളും ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പിതൃക്കൾക്കായുള്ള ബലിയിടൽ കർമവും പിതൃമോക്ഷത്തിനായുള്ള തിലഹവനവും ഇവിടെ എന്നും നടത്താവുന്നതാണ്. ഇതിനായി ഒരു ദിവസം മുൻപേ ബുക്ക് ചെയ്യേണ്ടതാണ്. ഫോൺ: 7304085880 9773390602

Mumbai City