യൂറോപ്യന്‍ യൂണിയന്‍ വിപണികളില്‍ നേരിടുന്ന വ്യാപാര തടസങ്ങള്‍ പരിഹരിക്കണമെന്ന് പീയൂഷ് ഗോയല്‍. സ്വതന്ത്ര വ്യാപാര കരാര്‍ സംബന്ധിച്ച് ഇയു പ്രതിനിധിയുമായി നടത്തിയ ചര്‍ച്ചയിലാണ് ആവശ്യം ഉന്നയിച്ചത്. യൂറോപ്യന്‍ യൂണിയന്‍ (ഇയു) വിപണികളില്‍ ആഭ്യന്തര വ്യവസായം നേരിടുന്ന തടസ്സങ്ങള്‍ ഇന്ത്യ ചൂണ്ടിക്കാട്ടുകയും പ്രശ്നം പരിഹരിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലും യൂറോപ്യന്‍ കമ്മീഷണര്‍ ഓഫ് ട്രേഡ് ആന്‍ഡ് ഇക്കണോമിക് സെക്യൂരിറ്റി മരോസ് സെഫ്‌കോവിച്ചും ഇന്നലെ കൂടിക്കാഴ്ച നടത്തി. നിര്‍ദ്ദിഷ്ട സ്വതന്ത്ര വ്യാപാര കരാറിന്റെ പുരോഗതി സംബന്ധിച്ചും ചര്‍ച്ച ചെയ്തു. 'താരിഫ് ഇതര തടസ്സങ്ങള്‍ വ്യാപാരത്തെ തടസ്സപ്പെടുത്തുന്നുവെന്ന് മന്ത്രി ഗോയല്‍ പറഞ്ഞു. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി.
യൂറോപ്യന്‍ യൂണിയനും ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ അധികം വൈകാതെ ഒപ്പുവയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരരംഗം. ഇന്ത്യന്‍ ഏറെ ഗുണകരമാകും ഈ കരാറെന്നാണ് വിലയിരുത്തല്‍.