പരസ്യങ്ങളില്‍ കൗതുകം ഒളിപ്പിച്ച കലാകാരന്‍; പിയൂഷ് പാണ്ഡെ അന്തരിച്ചു

പരസ്യങ്ങള്‍ ഉത്പന്നങ്ങളെയും കമ്പനിയെയും വെറുതെ പരിചയപ്പെടുത്തുക മാത്രം എന്നതിലുപരി പരസ്യം കണ്ടാലും എന്തൊങ്കിലുമൊക്കെ ഓര്‍ത്തുവയ്ക്കാന്‍ തക്കവണ്ണമാകുന്ന ട്രെന്‍ഡിലേക്കുള്ള ആരംഭം പിയൂഷിന്റെ പരസ്യങ്ങളിലൂടെയായിരുന്നു

author-image
Biju
New Update
puish pande

മുംബൈ: പരസ്യങ്ങളുടെ രാജകുമാരന്‍ പിയൂഷ് പാണ്ഡെ അന്തരിച്ചു. 70ാം വയസില്‍ അണുബാധയെ തുടര്‍ന്നാണ് മരണം. ഫെവിക്കോള്‍,കാഡ്ബറി,ഏഷ്യന്‍ പെയിന്റസ് തുടങ്ങി നിരവധി ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് പിയൂഷ് പാണ്ഡെ. പരസ്യനിര്‍മ്മാണ കമ്പനിയായ ഒഗില്‍വിയുടെ വേള്‍ഡൈ്വഡ് ചീഫ് ക്രിയേറ്റീവ് ഓഫീസറും ഇന്ത്യയിലെ എക്സിക്യൂട്ടീവ് ചെയര്‍മാനുമായിരുന്നു പിയൂഷ് പാണ്ഡെ.

പരസ്യങ്ങള്‍ ഉത്പന്നങ്ങളെയും കമ്പനിയെയും വെറുതെ പരിചയപ്പെടുത്തുക മാത്രം എന്നതിലുപരി പരസ്യം കണ്ടാലും എന്തൊങ്കിലുമൊക്കെ ഓര്‍ത്തുവയ്ക്കാന്‍ തക്കവണ്ണമാകുന്ന ട്രെന്‍ഡിലേക്കുള്ള ആരംഭം പിയൂഷിന്റെ പരസ്യങ്ങളിലൂടെയായിരുന്നു. ബ്രാന്‍ഡ് കമ്യൂണിക്കേഷന്റെ ഭാഷ,ഘടന,വൈകാരിക ആഴം എന്നിവയ്ക്കെല്ലാം അദ്ദേഹം പുതിയ മാനം നല്‍കി.

1982ല്‍ തന്റെ 27ാം വയസിലാണ് ഒഗിള്‍വി കമ്പനിയില്‍ ചേരുന്നത്. അവിടെ വെച്ചാണ് സണ്‍ലൈറ്റ് ഡിറ്റര്‍ജന്റിനായി ആദ്യമായി അദ്ദേഹം പരസ്യം എഴുതിതയ്യാറാക്കിയത്. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം കമ്പനിയുടെ ക്രിയേറ്റീവ് ഡിപ്പാര്‍ട്ട്മെന്റിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. അവിടെ വെച്ച് അദ്ദേഹം നിര്‍മിച്ച പരസ്യങ്ങളെല്ലാം ഗോളതലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫെവിക്കോള്‍, ഏഷ്യന്‍ പെയിന്റ്സ്,ഹച്ച്, വോഡഫോണ്‍,കാഡ്ബറി,ബജാജ്.പോണ്ട്സ്,ലൂണ മോപ്പഡ്. ഫോര്‍ച്യൂണ്‍ ഓയില്‍ എന്നിവയ്ക്കെല്ലാം അദ്ദേഹം രൂപപ്പെടുത്തിയ പരസ്യങ്ങള്‍ അന്ത്രാഷ്ട്ര ശ്രദ്ധ നേടി. 2023 ലാണ് അദ്ദേഹം വിരമിക്കുന്നത്.

2016 ല്‍ രാജ്യം അദ്ദേഹത്തിന് പത്മശ്രീ നല്‍കി ആദരിച്ചു. തുടര്‍ച്ചയായി എട്ട് വര്‍ഷം ഇന്ത്യന്‍ പരസ്യരംഗത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ദി ഇക്കണോമിക് ടൈംസ് അദ്ദേഹത്തെ തിരഞ്ഞെടുത്തു. എല്‍ഐഎ ലെജന്‍ഡ് അവാര്‍ഡ് നേടി . 2000-ല്‍, മുംബൈയിലെ ആഡ് ക്ലബ് ഫെവിക്വിക്കിനുള്ള അദ്ദേഹത്തിന്റെ പരസ്യത്തെ നൂറ്റാണ്ടിന്റെ പരസ്യമായും കാഡ്ബറിക്കിനായുള്ള അദ്ദേഹത്തിന്റെ വര്‍ക്കുകള്‍ നൂറ്റാണ്ടിന്റെ മികച്ച പരസ്യ ചിത്രങ്ങളായും തിരഞ്ഞെടുത്തു . 

2002-ലെ മീഡിയ ഏഷ്യ അവാര്‍ഡുകളില്‍ പാണ്ഡെയെ ഏഷ്യയുടെ ക്രിയേറ്റീവ് പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുത്തു. കാന്‍സില്‍ ഇരട്ട സ്വര്‍ണ്ണവും (കാന്‍സര്‍ പേഷ്യന്റ്സ് അസോസിയേഷന്റെ പുകവലി വിരുദ്ധ പ്രചാരണത്തിന്) ലണ്ടന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡുകളില്‍ ട്രിപ്പിള്‍ ഗ്രാന്‍ഡ് പ്രൈസും നേടിയ ഏക ഇന്ത്യക്കാരനാണ് അദ്ദേഹം.

ഏറെ പ്രചാരം നേടിയ 'മിലേ സുര്‍ മേരാ തുംഹാര' എന്ന ദേശഭക്തി ആല്‍ബം സൃഷ്ടിച്ചത് പിയൂഷ് പാണ്ഡെയാണ്. പാണ്ഡെമോണിയം(2025),ഓപ്പണ്‍ ഹൗസ്-വിത്ത് പിയൂഷ് പാണ്ഡെ (2022) എന്നീ രണ്ട് പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.