വിദേശ രാജ്യങ്ങളിലെ ജനന സ്ഥലം കൂ‍ടി വോട്ടർ അപേക്ഷയിൽ രേഖപ്പെടുത്തണം – പ്രവാസി വെൽഫെയർ കുവൈത്ത്

പ്രവാസി വെൽഫെയർ കുവൈത്ത് ഇന്ത്യയ്ക്ക് പുറമേയുള്ള രാജ്യത്തിന്റെ പേര് തിരഞ്ഞെടുക്കുന്നതിനുള്ള ഒരു ഓപ്ഷൻ ഓൺലൈൻ ഫോം 6A അപേക്ഷയിൽ ഉൾപ്പെടുത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു

author-image
Ashraf Kalathode
New Update
images

കുവൈറ്റ് സിറ്റി : ഇന്ത്യയ്ക്ക് പുറമേയുള്ള രാജ്യങ്ങളുടെ കൂടെ പേരുകൾ പ്രവാസി സമ്മതിദായകർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള ഫോം 6A യിൽ  ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രവാസി വെൽഫെയർ കുവൈത്ത് തെരെഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. നിലവിലെ അപേക്ഷയിൽ ജനനസ്ഥലം എന്ന ഓപ്ഷനിൽ ഇന്ത്യ എന്ന് മാത്രം തെരെഞ്ഞെടുക്കാനെ സാധിക്കുന്നുള്ളൂ. ഇത് വിദേശരാജ്യങ്ങളിൽ ജനിച്ച അപേക്ഷകർക്ക് ഫോം 6A സമർപ്പിക്കുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്നുണ്ട്.

ഈ സാഹചര്യത്തിൽ, ​ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ ഇന്ത്യയ്ക്ക് പുറമേയുള്ള രാജ്യത്തിന്റെ പേര് തിരഞ്ഞെടുക്കുന്നതിനുള്ള ഒരു ഓപ്ഷൻ ഓൺലൈൻ ഫോം 6A അപേക്ഷയിൽ ഉൾപ്പെടുത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാ
ണ് കത്തയച്ചത്.

SIR പ്രക്രിയ ആരംഭിച്ചപ്പോൾ തന്നെ കുവൈത്തിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ആവശ്യമായ സഹായം നൽകുന്നതിനായി പ്രവാസി വെൽഫെയർ കുവൈത്ത് SIR ഹെൽപ് ഡെസ്ക് സ്ഥാപിച്ചിരിക്കുന്നു. 

ഇതിനകം നിരവധി പ്രവാസികൾ ഹെൽപ് ഡെസ്ക്കിന്റെ സേവനം പ്രയോജനപ്പെടുത്തി. ഫോം 6A പൂരുപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഈ ആശങ്കയും ഉടൻ പരിഹരിക്കണമെന്നാണ് തെരെഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് പ്രവാസി വെൽഫെയർ കുവൈത്ത് പ്രസിഡന്റ് റഫീഖ് ബാബു പൊൻമുണ്ടം പറഞ്ഞു.

vote