ഭക്ഷണത്തില്‍ പ്ലാസ്റ്റിക് കവര്‍: ഹോട്ടല്‍ പൂട്ടിച്ചു

പരാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ ഊണില്‍ നിന്നും പ്ളാസ്റ്റിക് കവര്‍ കണ്ടെടുത്തു. സംഭവത്തില്‍ സ്ഥാപനത്തിന് പിഴ ചുമത്തുമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി

author-image
Prana
New Update
Food poisoning
Listen to this article
0.75x1x1.5x
00:00/ 00:00

ഭക്ഷണത്തില്‍ പ്ലാസ്റ്റിക് കവര്‍ കണ്ടെത്തിയതിന് തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഹോട്ടല്‍ പൂട്ടിച്ചു. പുറമേരിയിലെ ജനത ഹോട്ടലിനെതിരെയാണ് നടപടി.സാമ്പാറില്‍ നിന്നാണ് പ്ലാസ്റ്റിക് കവര്‍ കണ്ടെത്തിയത്. ഹോട്ടലില്‍ ഊണ്‍ കഴിക്കുന്നതിനിടെയാണ് സാമ്പാറില്‍ പ്ലാസ്റ്റിക് കവര്‍ ഉപഭോക്താവ് കണ്ടത്. എന്നാല്‍ കടയിലെ ജീവനക്കാരന്‍ കുഴപ്പമില്ല, പ്ളാസ്റ്റിക് സഞ്ചിയല്ലേയെന്ന മറുപടി നല്‍കിയതോടെയാണ് ഊണ്‍ കഴിക്കാനെത്തിയ ആള്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചത്.പരാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ ഊണില്‍ നിന്നും പ്ളാസ്റ്റിക് കവര്‍ കണ്ടെടുത്തു. സംഭവത്തില്‍ സ്ഥാപനത്തിന് പിഴ ചുമത്തുമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി

hotel