പിഎല്‍ഐ പദ്ധതി: ബജറ്റില്‍ കൂടുതല്‍ മേഖലകള്‍ ഇടം നേടും

മൊബൈല്‍, ഡ്രോണുകള്‍, ടെലികോം, ടെക്സ്റ്റൈല്‍സ്, ഓട്ടോമൊബൈല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയുള്‍പ്പെടെ 14 മേഖലകളിലാണ് പിഎല്‍ഐ പദ്ധതിയുള്ളത്.

author-image
Prana
New Update
Nirmala sitharaman

PLI Project

Listen to this article
0.75x 1x 1.5x
00:00 / 00:00

പൊതു ബജറ്റില്‍ കളിപ്പാട്ടങ്ങള്‍, പാദരക്ഷകള്‍, തുണിത്തരങ്ങള്‍, മില്ലറ്റ് അധിഷ്ഠിത ഭക്ഷണങ്ങള്‍ തുടങ്ങി നിരവധി വിഭാഗങ്ങള്‍ക്ക് പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതികള്‍ അവതരിപ്പിച്ചേക്കും. നിലവില്‍, മൊബൈല്‍, ഡ്രോണുകള്‍, ടെലികോം, ടെക്സ്റ്റൈല്‍സ്, ഓട്ടോമൊബൈല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയുള്‍പ്പെടെ 14 മേഖലകളിലാണ് പിഎല്‍ഐ പദ്ധതിയുള്ളത്.

പുതിയ സ്‌കീമുകള്‍ രാജ്യത്തെ ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഫെബ്രുവരിയിലെ ഇടക്കാല ബജറ്റില്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (ഡിപിഐഐടി) കളിപ്പാട്ടങ്ങള്‍ക്കായുള്ള പിഎല്‍ഐ പദ്ധതിക്ക് 3,489 കോടി രൂപയും തുകല്‍, പാദരക്ഷകള്‍ എന്നിവയ്ക്കായി 2,600 കോടി രൂപയും നീക്കിവയ്ക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.  ഈ സാമ്പത്തിക വര്‍ഷത്തേക്ക് മാത്രമാണ് ധനസഹായം അനുവദിച്ചത്. ഇത് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്.കഴിഞ്ഞ ഒരു വര്‍ഷമായി, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ കൂടുതല്‍ പിഎല്‍ഐ പദ്ധതികള്‍ക്കായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, നിലവിലുള്ള പദ്ധതികളുടെ ഫലപ്രാപ്തി വിലയിരുത്തിയ ശേഷമേ പുതിയ പദ്ധതികള്‍ അവതരിപ്പിക്കാവൂ എന്ന് ചില ഉദ്യോഗസ്ഥര്‍ നേരത്തേ നിര്‍ദേശിച്ചിരുന്നു. 

 

PLI Project