രാജരാജ ചോളനും രാജേന്ദ്ര ചോളനും അഭിമാനത്തിന്റെ പര്യായം: നരേന്ദ്ര മോദി

ചോള സാമ്രാജ്യം ഇന്ത്യയുടെ സുവര്‍ണ്ണ കാലഘട്ടങ്ങളില്‍ ഒന്നായിരുന്നുവെന്ന് പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. ''ജനാധിപത്യത്തിന്റെ മാതാവ് എന്ന നിലയില്‍ ഇന്ത്യയുടെ പാരമ്പര്യവും ചോള സാമ്രാജ്യം മുന്നോട്ട് കൊണ്ടുപോയി

author-image
Biju
New Update
modi

ചെന്നൈ: രാജരാജ ചോളനും രാജേന്ദ്ര ചോളനും ഇന്ത്യയുടെ സ്വത്വത്തിന്റെയും അഭിമാനത്തിന്റെയും പര്യായം എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുച്ചിറപ്പള്ളിയില്‍ രാജേന്ദ്ര ചോളന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാന്‍ കഴിഞ്ഞത് തനിക്ക് ഭാഗ്യമായി കരുതുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ചോള സാമ്രാജ്യം ഇന്ത്യയുടെ സുവര്‍ണ്ണ കാലഘട്ടങ്ങളില്‍ ഒന്നായിരുന്നുവെന്ന് പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. ''ജനാധിപത്യത്തിന്റെ മാതാവ് എന്ന നിലയില്‍ ഇന്ത്യയുടെ പാരമ്പര്യവും ചോള സാമ്രാജ്യം മുന്നോട്ട് കൊണ്ടുപോയി.

ജനാധിപത്യത്തിന്റെ പേരില്‍ ചരിത്രകാരന്മാര്‍ ബ്രിട്ടന്റെ മാഗ്‌ന കാര്‍ട്ടയെക്കുറിച്ച് സംസാരിക്കുന്നു. എന്നാല്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ്, ചോള സാമ്രാജ്യത്തില്‍ ജനാധിപത്യ രീതിയിലൂടെയാണ് തിരഞ്ഞെടുപ്പ് നടന്നിരുന്നത്,'' അദ്ദേഹം ചൂണ്ടിക്കാട്ടി. 

മറ്റ് രാജ്യങ്ങള്‍ കീഴടക്കിയ രാജാക്കന്മാര്‍ സ്വര്‍ണ്ണമോ വെള്ളിയോ കന്നുകാലികളോ കൊണ്ടുവന്നിരുന്നപ്പോള്‍, രാജേന്ദ്ര ചോളന്‍ ഗംഗാജലം കൊണ്ടുവന്നുവെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. ശ്രീലങ്ക, മാലിദ്വീപ്, തെക്കുകിഴക്കന്‍ ഏഷ്യ തുടങ്ങിയ പ്രദേശങ്ങളുമായി ചോള രാജാക്കന്മാര്‍ നയതന്ത്ര, വ്യാപാര ബന്ധങ്ങള്‍ ഗണ്യമായി വര്‍ദ്ധിപ്പിച്ചിരുന്നതായും പ്രധാനമന്ത്രി പറഞ്ഞു. തന്റെ സമീപകാല മാലിദ്വീപ് സന്ദര്‍ശനം എടുത്തുപറഞ്ഞ അദ്ദേഹം, ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് യാദൃശ്ചികവും ഭാഗ്യവുമാണെന്ന് അഭിപ്രായപ്പെട്ടു.

 

narendra modi