/kalakaumudi/media/media_files/2025/01/17/ARur1sdLhfpzy3rzEEsC.jpg)
Nirmala Sitaraman
പിഎം ഗതി ശക്തിയ്ക്കായി 11.17 ലക്ഷം കോടി രൂപ അനുവദിച്ച് കേന്ദ്രം.434 പ്രൊജക്ടുകള്‍ക്കായാണ് തുക വിനിയോഗിക്കുക.പിഎം ഗതി ശക്തിയുടെ കീഴില്‍ രാജ്യത്തെ ചരക്ക് നീക്കം അതിവേഗ പാതയിലെത്തിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഇതിനായി ലോജിസ്റ്റിക്സ് അഥവാ ചരക്ക് നീക്കവുമായി ബന്ധപ്പെട്ട 434 പ്രൊജക്ടുകള്‍ പൂര്‍ത്തീകരിക്കും. അവ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ധനമന്ത്രാലയം വ്യക്തമാക്കി. റെയില്‍വേ, റോഡ് ഗതാഗതം തുടങ്ങിയ വിവിധ മേഖലകളെ കൂട്ടിയിണക്കിയുള്ള മള്‍ട്ടിമോഡല്‍ കണക്റ്റിവിറ്റിയാണ് പദ്ധതിയുടെ ലക്ഷ്യം. വിവിധ മന്ത്രാലയങ്ങളുടെയും സംസ്ഥാന സര്‍ക്കാരുകളുടെയും അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ എം ഗതിശക്തി പദ്ധതി വഴി സംയോജിപ്പിക്കും. ഊര്‍ജ്ജം, ധാതുക്കള്‍, സിമന്റ്, തുറമുഖ കണക്റ്റിവിറ്റി എന്നിവയ്ക്കാണ് ഇത്തവണ പ്രാധാന്യം നല്‍കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. നദീസംയോജന പദ്ധതികള്‍, പോര്‍ട്ട്, ലോജിസ്റ്റിക്സ് മേഖലയുടെ വികസനം, തീരദേശ വികസനം തുടങ്ങിയ പദ്ധതികളും പ്രൊജക്ടിന്റെ കീഴില്‍ വരും. ഇവയെല്ലാം സംയോജിപ്പിക്കുന്നതിലൂടെ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനമാണ് ലക്ഷ്യമിടുന്നത്