സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറികള്‍ രാജ്യത്ത് വരുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി. പദ്ധതിക്ക് വേണ്ട സാമ്പത്തിക വിഹിതം ആഭ്യന്തര മന്ത്രാലയത്തിന്റെ സ്വന്തം ബജറ്റില്‍ നിന്ന് ലഭ്യമാക്കും.

author-image
Prana
New Update
modi 3

PM Modi 3.0

Listen to this article
0.75x1x1.5x
00:00/ 00:00

കേന്ദ്ര ആഭ്യന്തരമന്ത്രാലയം 2024-25 മുതല്‍ 2028-29 വരെയുള്ള കാലയളവിലേക്കായി സമര്‍പ്പിച്ച 2254.43 കോടി രൂപ സാമ്പത്തിക സഹായത്തോടുകൂടിയുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയായ നാഷണല്‍ ഫോറന്‍സിക് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്‍ഹാന്‍സ്‌മെന്റ് സ്‌കീമിനു (എന്‍.എഫ്.ഐ.ഇ.എസ്) പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി. പദ്ധതിക്ക് വേണ്ട സാമ്പത്തിക വിഹിതം ആഭ്യന്തര മന്ത്രാലയത്തിന്റെ സ്വന്തം ബജറ്റില്‍ നിന്ന് ലഭ്യമാക്കും.
താഴെപ്പറയുന്ന  പദ്ധതിക്ക് കീഴില്‍ മന്ത്രിസഭ അംഗീകാരം നല്‍കി:

നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്സിറ്റിയുടെ (എന്‍.എഫ്.എസ്.യു.) കാമ്പസുകള്‍ രാജ്യത്തുടനീളം സ്ഥാപിക്കല്‍.

രാജ്യത്ത് സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറികള്‍ സ്ഥാപിക്കല്‍.

എന്‍.എഫ്.എസ്.യുവിന്റെ ഡല്‍ഹി കാമ്പസിലെ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍.

PM Modi 3.0