ആരാണ് മൂന്നാം മോദി സര്‍ക്കാരിലെ അന്നപൂര്‍ണ ദേവി

2019ല്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേദര്‍മ മണ്ഡലത്തില്‍ നിന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അന്നപൂര്‍ണ വിമത ബിജെപി നേതാവും ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ബാബുലാല്‍ മറണ്ടിയെ പരാജയപ്പെടുത്തി ആദ്യമായി ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

author-image
Rajesh T L
New Update
annapurna

Annpurna Devi

Listen to this article
0.75x 1x 1.5x
00:00 / 00:00

1970 ഫെബ്രുവരി 2ന് താരാപ്രസന്ന മഹ്‌തോയുടേയും റിഥിദേവിയുടേയും മകളായി ജനിച്ചു. ധ3പ ജാര്‍ഖണ്ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നേടിയ ബിരുദാനന്തര ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത.

1990 മുതല്‍ 1998 വരെ ബീഹാര്‍ നിയമസഭാംഗമായിരുന്ന ഭര്‍ത്താവ് പി.ഡി.രമേഷ് യാദവിന്റെ വിയോഗത്തോടെയാണ് അന്നപൂര്‍ണ ദേവി രാഷ്ട്രീയത്തിലെത്തുന്നത്. 1998ല്‍ രമേഷ് യാദവ് പ്രതിനിധീകരിച്ചിരുന്ന കേദര്‍മ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡി. സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അന്നപൂര്‍ണ ബീഹാര്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ജാര്‍ഖണ്ഡ് സംസ്ഥാനം നിലവില്‍ വന്നതിനു ശേഷം നടന്ന 2000, 2005, 2009 നിയമസഭ തിരഞ്ഞെടുപ്പുകളില്‍ കേദര്‍മയില്‍ നിന്നു തന്നെ നിയമസഭാംഗമായി. ആര്‍.ജെ.ഡിയുടെ ജാര്‍ഖണ്ഡ് സംസ്ഥാന പ്രസിഡന്റായിരുന്ന അന്നപൂര്‍ണ 2019-ല്‍ ബി.ജെ.പിയില്‍ ചേര്‍ന്നു.2019ല്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേദര്‍മ മണ്ഡലത്തില്‍ നിന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അന്നപൂര്‍ണ വിമത ബിജെപി നേതാവും ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ബാബുലാല്‍ മറണ്ടിയെ പരാജയപ്പെടുത്തി ആദ്യമായി ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.2021 ജൂലൈ 7ന് നടന്ന രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ പുന:സംഘടനയില്‍ കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റു.

 

PM Modi 3.0