യോഗേന്ദ്ര യാദവിന്റെ പ്രവചനം

നാല്ഘട്ടം പിന്നിടുമ്പോഴും ഉഷ്ണതരംഗമല്ലാതെ രാഷ്ട്രീയ തരംഗമില്ലാത്ത തിരഞ്ഞെടുപ്പില്‍ 400 സീറ്റുകളെന്ന ലക്ഷ്യം ബി.ജെ.പി.ക്ക് വിദൂര സ്വപ്നം മാത്രമാണെന്നാണ് പറയുന്നത്. 2014, 2019 വര്‍ഷങ്ങളില്‍ മോദി തരംഗത്തില്‍ ജയിച്ചുകയറിയിരുന്ന ബി.ജെ.പി. ക്ക് അനുകൂലമായി ഇക്കുറി തിരഞ്ഞെടുപ്പ് കളങ്ങളില്‍ അത്തരം പ്രഭാവങ്ങളൊന്നും ദൃശ്യമല്ല.

author-image
Rajesh T L
New Update
bbbb

bjp

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡല്‍ഹി: രാജ്യം അടുത്ത അഞ്ചുകൊല്ലം ആര് ഭരിക്കണം എന്ന് സംബന്ധിച്ച തിരഞ്ഞെടുപ്പിന്റെ നാല് ഘട്ടംപൂര്‍ത്തിയായിരിക്കുകയാണ്. തുടര്‍ഭരണ പ്രതീക്ഷയില്‍ ബിജെപി മുന്നേറുമ്പോള്‍ നിരാശപ്പെടുത്തുന്ന പ്രവചനങ്ങളാണ് പുറത്തുവരുന്നത്.

രാഷ്ട്രീയ നിരീക്ഷകനായ യോഗേന്ദ്രയാദവ് പറയുന്നതനുസരിച്ച് ബിജെപിയുടെ 400 സീറ്റ് എന്ന മോഹം തീണ്ടാപ്പാടകലെയാണെന്നാണ് പറയുന്നത്. മാത്രമല്ല വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്ത് തൂക്കുസഭയ്ക്കാണ് മുന്‍തൂക്കമെന്നാണ് പ്രവചനം. തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ നേരിട്ടെത്തി നടത്തിയസര്‍വേയുടെ പ്രവചനമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്.

നാല്ഘട്ടം പിന്നിടുമ്പോഴും ഉഷ്ണതരംഗമല്ലാതെ രാഷ്ട്രീയ തരംഗമില്ലാത്ത തിരഞ്ഞെടുപ്പില്‍ 400 സീറ്റുകളെന്ന ലക്ഷ്യം ബി.ജെ.പി.ക്ക് വിദൂര സ്വപ്നം മാത്രമാണെന്നാണ് പറയുന്നത്. 2014, 2019 വര്‍ഷങ്ങളില്‍ മോദി തരംഗത്തില്‍ ജയിച്ചുകയറിയിരുന്ന ബി.ജെ.പി. ക്ക് അനുകൂലമായി ഇക്കുറി തിരഞ്ഞെടുപ്പ് കളങ്ങളില്‍ അത്തരം പ്രഭാവങ്ങളൊന്നും ദൃശ്യമല്ല.

എന്നാല്‍, പത്തുവര്‍ഷത്തെ ഭരണത്തോടുള്ള പൊതുസ്വീകാര്യതക്കുറവും രാഷ്ട്രീയാന്തരീക്ഷത്തോടുള്ള വിരക്തിയും പഴയ തട്ടകങ്ങളില്‍ പ്രതിഫലിക്കുന്നുമുണ്ട്.

ഗുജറാത്ത് ഉള്‍പ്പെടെ എന്‍.ഡി.എ.ക്ക് ശക്തമായ വേരോട്ടമുള്ള സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളില്‍ പ്രതീക്ഷയര്‍പ്പിക്കുന്നുണ്ടെങ്കിലും 10 സംസ്ഥാനങ്ങളില്‍ എട്ടും 2019ല്‍ ബി.ജെ.പി.ക്ക് കാര്യമായ സീറ്റുകള്‍ നല്‍കിയിരുന്നു. 2019-ല്‍ ഈ ഘട്ടത്തില്‍ നിന്ന് 80 സീറ്റുകള്‍ എന്‍.ഡി.എ. നേടിയിരുന്നു. ഇത് ഇക്കുറി 65 ആകുമെന്നാണ് നിരീക്ഷണം. എന്നാല്‍, 2019-ല്‍ 12 സീറ്റുകള്‍ നേടിയിരുന്ന കോണ്‍ഗ്രസും സഖ്യകക്ഷികളും ഇക്കുറി 27 ആക്കി ഉയര്‍ത്തുമെന്നും കണക്കുകൂട്ടുന്നു.

കാരണം ഇക്കുറി തിരഞ്ഞെടുപ്പ് രംഗത്ത് ഓളങ്ങളില്ല. പതിവില്ലാത്ത നിശ്ശബ്ദതയും നിസ്സംഗതയും ഉത്തരേന്ത്യയിലെ രാഷ്ട്രീയഭൂമികകളില്‍പ്പോലും ബാധിച്ചിട്ടുണ്ട്. അതിനാലാണ് 2019ല്‍ ഒപ്പംനിന്ന വോട്ടുബാങ്കുകള്‍ പിടിവിടാതിരിക്കാന്‍ പ്രധാനമന്ത്രി നാലാംഘട്ടമെത്തിയപ്പോള്‍ അതിതീവ്ര ഹൈന്ദവ മുദ്രാവാക്യങ്ങളും മുസ്ലിംവിരുദ്ധ പരാമര്‍ശങ്ങളും പുറത്തെടുത്തത്. തരംഗങ്ങളൊഴിഞ്ഞത് മൂന്നുഘട്ടം പിന്നിടുമ്പോള്‍ ഇന്ത്യസഖ്യത്തിന് പ്രതീക്ഷ നല്‍കിയെന്നതാണ് ശ്രദ്ധേയം.

പത്തുവര്‍ഷത്തെ ഭരണത്തുടര്‍ച്ചയോടുള്ള വിരക്തി, 400 സീറ്റുകള്‍ എന്ന പ്രഖ്യാപനമുണ്ടാക്കിയ അമിതമായ ആത്മവിശ്വാസം, ഏകപക്ഷീയ തിരഞ്ഞെടുപ്പാണെന്ന തോന്നല്‍, ഇ.ഡി. റെയ്ഡ് മുതലുള്ള വിവാദങ്ങള്‍, വോട്ടെടുപ്പ് പ്രക്രിയയോടുള്ള നിസ്സംഗത തുടങ്ങിയവയാണ് പോളിംഗ് ശതമാനക്കുറവിന്റെ കാരണങ്ങളായി കണ്ടെത്തുന്നത്. ഇത് ഉണ്ടാക്കുന്ന സ്വാധീനം തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കും.

2019ല്‍ യോഗേന്ദ്രയാദവിന്റെ പ്രവചനം ഏറെ ചര്‍ച്ചയായതാണ്.  ബിജെപിയും സഖ്യകക്ഷികളും മോദിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള സാധ്യതയാണ് അന്ന് പ്രവചിച്ചത്. ഇവര്‍ ഭൂരിപക്ഷം വേണ്ട 272 എന്ന അത്ഭുത സംഖ്യ മറികടക്കും. എന്നാല്‍ ബിജെപിക്ക് ഒറ്റയ്ക്ക് ഈ ഭൂരിപക്ഷം കാണില്ല. രണ്ടാമത്തെ ഏറ്റവും വലിയ സാധ്യത ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ച് മോദി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആണ്. മൂന്നാമത്തെ സാധ്യത എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെങ്കിലും മോദി നേതൃത്വത്തില്‍ കൂട്ടുകക്ഷി ഭരണം. ബിജെപിയുടെ നേതൃത്വത്തില്‍ മോദി അല്ലാതെ ഒരു പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു സര്‍ക്കര്‍ എന്നത് സാധ്യതയിലെ ഇല്ല. യുപിഎ സര്‍ക്കാര്‍ വിദൂര സാധ്യത പോലും അല്ല.

2014 ല്‍ ബിജെപിക്ക് നേട്ടം ഉണ്ടാക്കിയ സ്ഥലങ്ങളില്‍ നേരിടുന്ന തിരിച്ചടികളെ കിഴക്കും, പശ്ചിമ ബംഗാളിലും, ഒഡീഷയിലും, വടക്ക് കിഴക്കന്‍ പ്രദേശത്തും നേടുന്ന സീറ്റുകളിലൂടെ ബിജെപി മറികടക്കും എന്നാണ് യോഗേന്ദ്ര യാദവ് പറയുന്നത്.

 

BJP