അമിത വണ്ണത്തിനെതിരെ പ്രചാരണം; മോഹന്‍ലാലിനെ നിര്‍ദേശിച്ച് പ്രധാനമന്ത്രി

കഴിഞ്ഞ വര്‍ഷങ്ങളില്‍ അമിതവണം ഉള്ളവരുടെ എണ്ണം ഇരട്ടിയായെന്നും കുട്ടികളില്‍ പോലും അമിതവണ്ണം നാല് മടങ്ങായി വര്‍ധിച്ചത് ആശങ്കാജനകമാണെന്നും നരേന്ദ്ര മോദി ഇന്നലത്തെ മന്‍ കി ബാത്തില്‍ പറഞ്ഞിരുന്നു.

author-image
Biju
New Update
rjtrrjy

ന്യൂഡല്‍ഹി: അമിത വണ്ണത്തിനെതിരായ  പ്രചാരണത്തിന് മോഹന്‍ലാലിനെ നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോഹന്‍ലാല്‍, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, വ്യവസായി ആനന്ദ് മഹീന്ദ്ര അടക്കം  10 പേരെയാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഇവര്‍ ഇനി 10 പേരെ നിര്‍ദേശിക്കും. അത്തരത്തില്‍ കൂടുതല്‍ പേരെ പ്രചാരണത്തിന്റെ ഭാഗമാക്കും.

ഭക്ഷ്യ എണ്ണയുടെ ഉപയോഗം കുറക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്. ഭോജ്പുരി ഗായകനും നടനുമായ നിരാഹുവ, ഷൂട്ടിംഗ് ചാമ്പ്യന്‍ മനു ഭാക്കര്‍, ഭാരോദ്വഹന താരം മീരാഭായ് ചാനു, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നന്ദന്‍ നിലേകനി, നടന്‍ ആര്‍ മാധവന്‍, ഗായിക ശ്രേയ ഘോഷാല്‍, സുധാ മൂര്‍ത്തി, ബിജെപി നേതാവ് ദിനേഷ് ലാല്‍ യാദവ് എന്നിവരാണ് പ്രധാനമന്ത്രി നിര്‍ദേശിച്ച മറ്റുള്ളവര്‍. 

കഴിഞ്ഞ വര്‍ഷങ്ങളില്‍ അമിതവണം ഉള്ളവരുടെ എണ്ണം ഇരട്ടിയായെന്നും കുട്ടികളില്‍ പോലും അമിതവണ്ണം നാല് മടങ്ങായി വര്‍ധിച്ചത് ആശങ്കാജനകമാണെന്നും നരേന്ദ്ര മോദി ഇന്നലത്തെ മന്‍ കി ബാത്തില്‍ പറഞ്ഞിരുന്നു. 

narendra modi narendramodi pm narendramodi actor mohanlal