/kalakaumudi/media/media_files/2025/04/30/KhVIillgzrrZQRbSJUKR.jpg)
മുംബൈ: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ മാരകമായ ഭീകരാക്രമണത്തിലേക്ക് നയിച്ച ഇന്റലിജൻസ് പരാജയത്തിന്റെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണമെന്നും അതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെടണമെന്നും ശിവസേന യുബിടി നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ജമ്മു കശ്മീരിന്റെ സുരക്ഷ സൈന്യത്തിന്റെ കൈകളിലായിരുന്നു, പക്ഷേ ആക്രമണം നടന്നു. "ആഭ്യന്തര വകുപ്പിനെതിരെയാണ് ആദ്യം നടപടി സ്വീകരിക്കേണ്ടത്. സർക്കാർ ആവർത്തിച്ച് തെറ്റുകൾ വരുത്തുന്നു.പ്രധാനമന്ത്രി അമിത് ഷായോട് രാജി വെക്കാൻ ആവശ്യപെടണം". മുംബൈയിൽ നടന്ന പത്രസമ്മേളനത്തിൽ റാവത്ത് പറഞ്ഞു.