/kalakaumudi/media/media_files/2025/03/18/cSF13ZN5O9o2jJueUGAR.jpg)
ന്യൂഡല്‍ഹി: മഹാകുംഭമേളയുടെ വിജയത്തിലും പങ്കാളിത്തത്തിലും പാര്‍ലമെന്റില്‍ പ്രസ്താവന നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.മഹാകുംഭമേള സംഘടിപ്പിക്കാന്‍ പ്രയത്‌നിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു.യുപിയിലെയും പ്രയാഗ് രാജിലെയും ജനങ്ങളോട് നന്ദി പറയുന്നു.
ഭഗീരഥ പ്രയത്‌നമാണ് മേളയുടെ സംഘാടനത്തില്‍ ഉണ്ടായത്.എല്ലാവരുടെയും പ്രയത്‌നത്തിന് ഇത് ഉദാഹരണമാണ്.ഇന്ത്യയുടെ കഴിവുകളെക്കുറിച്ച് സംശയം ഉയര്‍ത്തിയവര്‍ക്ക് ഇത് മറുപടിയാണ്.വരും തലമുറയ്ക്ക് ഉദാഹരണമായി മാറുന്ന മേളയാണിതെന്നും അദ്ദേഹം പറഞ്ഞു
സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗം, ഭഗത്സിംഗിന്റെ ധീരത, നേതാജിയുടെ ദില്ലി ചലോ . മഹാത്മ ഗാന്ധിയുടെ ദണ്ഡി യാത്ര പോലെ ചരിത്രത്തിലെ നാഴികകല്ലാണിത്. രാജ്യത്തിന്റെ സംസ്‌കാരം ആഘോഷിക്കാന്‍ ജനം തയ്യാറാകുന്നു.
രാജ്യത്തിന്റെ പൈതൃകത്തില്‍ യുവ തലമുറയില്‍ അഭിമാനം വളരുന്നു.പല സ്ഥലങ്ങളില്‍ നിന്നു വന്നവര്‍ ഒറ്റ മനസ്സോടെ സംഗമത്തില്‍ നിന്നു.രാജ്യത്തിന്റെ ഐക്യമായി കുംഭമേള മാറി.പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ സംസാരിക്കാന്‍ അവസരം നല്‍കിയില്ലെന്നാരോപിച്ച് പ്രതിപക്ഷം ബഹളം വച്ചു.