/kalakaumudi/media/media_files/2025/06/21/modisdf-2025-06-21-13-54-48.jpg)
വിശാഖപട്ടണം: യോഗ വെറുമൊരു വ്യായാമമല്ല. അതൊരു ജീവിത രീതിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി യോഗ ദിനത്തിന്റെ ദേശീയ തല ദിനാചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് വിശാഖപട്ടണത്ത് പറഞ്ഞു. സംഘര്‍ഷം വര്‍ധിക്കുന്ന ലോകത്ത് യോഗയ്ക്ക്‌സമാധാനം കൊണ്ടുവരാന്‍ കഴിയുമെന്നും മോദി പറഞ്ഞു. യോഗകോടിക്കണക്കിന് ആളുകളുടെ ജീവിതത്തിന്റെ ഭാഗമായി മാറി. യോഗ ലോകത്തെഒന്നിപ്പിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.ഈ വര്‍ഷത്തെ യോഗ ദിനാഘോഷത്തില്‍വിശാഖപട്ടണത്ത് സംഘടിപ്പിച്ച ചടങ്ങില്‍ പങ്കുചേരാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ന് കോടികണക്കിന് പേരുടെ ജീവിതത്തിന്റെ ഭാഗമാണ് യോഗ. ഞാന്‍ എന്നതില്‍ നിന്ന് നമ്മള്‍എന്ന ഭാവവും ഭാരത സംസ്‌കാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. യോഗഎല്ലാവര്‍ക്കുമുള്ളതാണ്. അതിന് അതിര്‍ത്തികളോ, പ്രായമോ, പശ്ചാത്തലമോ ഇല്ല. നിര്‍ഭാഗ്യവശാല്‍ ഇന്ന് ലോകം മുഴുവന്‍ സംഘര്‍ഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അനേകം സ്ഥലങ്ങളില്‍അശാന്തിയും അസ്ഥിരതയും വര്‍ധിക്കുന്നു. അങ്ങനെയുള്ള സമയങ്ങളില്‍ യോഗസമാധാനത്തിന്റെ ദിശാബോധം നല്‍കുന്നു. മനുഷ്യരാശിക്ക് ശ്വാസമെടുക്കാനും, സന്തുലിതാവസ്ഥവീണ്ടെടുക്കാനും, വീണ്ടും പൂര്‍ണമാകാനും ആവശ്യമായൊരു ബട്ടണ്‍ ആണ് യോഗയെന്നുംപ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
വിശാഖപട്ടണത്തെ യോഗ ദിനാചരണം ലോക റെക്കോര്‍ഡില്‍ ഇടം പിടിക്കും. വിശാഖപട്ടണത്തെരാമകൃഷ്ണ ബീച്ച് മുതല്‍ ഭോഗപുരം വരെയുള്ള 26 കിലോമീറ്റര്‍ ദൂരത്തില്‍ സംഘടിപ്പിക്കുന്ന മെഗാപരിപാടിയില്‍ ഏകദേശം 5 ലക്ഷം പേരാണ് പങ്കെടുക്കുന്നത്. 326 വിഭാഗങ്ങളിലായി ഏകദേശം1,000 പേര്‍ വീതം അടങ്ങുന്ന സംഘങ്ങളായാണ് മെഗാ യോഗ പ്രകടനം സംഘടിപ്പിക്കുന്നത്. യോഗയില്‍ പങ്കെടുക്കുന്നവരെ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് കൊണ്ടുവരാന്‍ 3,000-ത്തിലധികംബസുകള്‍ ഉള്‍പ്പെടെ വിന്യസിച്ച് വിപുലമായ ക്രമീകരണങ്ങളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
