ഈ മാസം 25ന് പ്രധാനമന്ത്രി മോദി ഇസ്രയേലിലേക്ക്

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ് മോദിയുടെ സന്ദര്‍ശന വിവരം ഔദ്യോഗികമായി ആദ്യം അറിയിച്ചത്. പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദി നടത്തുന്ന രണ്ടാമത്തെ ഇസ്രായേല്‍ സന്ദര്‍ശനമാകും ഇത്.

author-image
Biju
New Update
modi and netanyahu

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 25, 26 തീയതികളിലായി ഇസ്രായേലില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തും. സന്ദര്‍ശനവേളയില്‍ ഇസ്രായേല്‍ പാര്‍ലമെന്റിനെ അദ്ദേഹം അഭിസംബോധന ചെയ്ത് സംസാരിക്കുമെന്നാണ് വിവരം. 

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ് മോദിയുടെ സന്ദര്‍ശന വിവരം ഔദ്യോഗികമായി ആദ്യം അറിയിച്ചത്. പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദി നടത്തുന്ന രണ്ടാമത്തെ ഇസ്രായേല്‍ സന്ദര്‍ശനമാകും ഇത്. 

ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം പശ്ചിമേഷ്യന്‍ സമാധാന ചര്‍ച്ചകളും സന്ദര്‍ശനത്തില്‍ പ്രധാന വിഷയമാകുമെന്നാണ് കരുതപ്പെടുന്നത്. ഇസ്രായേലും ഇന്ത്യയും തമ്മിലുള്ള സഖ്യം അതിശക്തമാണെന്നും മോദിയുടെ വരവിനെ ആവേശത്തോടെയാണ് രാജ്യം നോക്കിക്കാണുന്നതെന്നും നെതന്യാഹു വ്യക്തമാക്കി. എന്നാല്‍ സന്ദര്‍ശനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.