ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഒപ്പമാണ് പ്രധാനമന്ത്രി പ്രയാഗ്രാജിലെത്തിയത്

ലഖ്‌നൗ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് സൈനിക ഹെലികോപ്റ്ററിലാണ് കുംഭമേള നഗരിയിലെത്തിയത്.

author-image
Biju
New Update
gs

Prime Minister Narendra Modi takes a holy dip at Sangam, in Maha Kumbh Photograph: (PTI)

പ്രയാഗ്രാജ്: മഹാ കുംഭമേളയില്‍ എത്തി ത്രിവേണി സംഗമത്തില്‍ സ്‌നാനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഒപ്പമാണ് പ്രധാനമന്ത്രി പ്രയാഗ്രാജിലെത്തിയത്. 

ഗംഗയില്‍ പൂജ നടത്തിയ ശേഷമാണ് സ്നാനം നടത്തിയത്. ഹിന്ദു പാരമ്പര്യം അനുസരിച്ച് ഏറെ പ്രാധാന്യമുള്ള ദിവസമായതിനാലാണ് സ്നാനത്തിനായി മോദി ഇന്നേ ദിവസം തിരഞ്ഞെടുത്തത്. മോദിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് വലിയ സുരക്ഷയാണ് പ്രയാഗ്രാജില്‍ ഏര്‍പ്പെടുത്തിയിട്ടുളളത്.

ലഖ്‌നൗ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് സൈനിക ഹെലികോപ്റ്ററിലാണ് കുംഭമേള നഗരിയിലെത്തിയത്. തിരക്ക് ഒഴിവാക്കാന്‍ യോഗി ആദിത്യനാഥിനൊപ്പം ബോട്ടില്‍ പ്രത്യേക വഴിയിലൂടെയാണ് സംഗം ഘാട്ടിലെത്തിയത്. 

തിരക്ക് നിയന്ത്രിക്കുന്നതിനായി കൂടുതല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിവിധയിടങ്ങളിലായി വിന്യസിച്ചിരുന്നു. മോദിയെ കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും കുംഭമേളയിലെത്തി സ്‌നാനം ചെയ്തിരുന്നു. ജനുവരി 23 ന് ആരംഭിച്ച മഹാ കുംഭമേള ഫെബ്രുവരി 26 മഹാശിവരാത്രി ദിവസം അവസാനിക്കും.

maha kumbh mela naredramodi yogi adhithyanath Maha KumbhaMela