മോദി ഇന്ന് ചൈനയില്‍; ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുത്താന്‍ ഷി ജിന്‍പിംഗിന്റെ രഹസ്യ കത്ത്

ഇന്ത്യയും യുഎസും തമ്മില്‍ ഉണ്ടാക്കുന്ന കരാറുകള്‍ തങ്ങള്‍ക്ക് വലിയ തിരിച്ചടിയാകുമെന്ന് ചൈന ഭയപ്പെട്ടിരുന്നു. ഇതോടെയാണ് ഇന്ത്യയുമായുള്ള എല്ലാ അസ്വാരസ്യങ്ങളും അവസാനിപ്പിച്ച് വീണ്ടും കൂട്ടുകൂടാന്‍ ചൈന ശ്രമം തുടങ്ങിയത്.

author-image
Biju
New Update
modi shijin ping

ന്യൂഡല്‍ഹി : ചൈനീസ് സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകിട്ട് ബെയ്ജിങില്‍ എത്തും. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് മോദി ചൈനയിലെത്തുന്നത്. അതുകൊണ്ടുതന്നെ തുര്‍ന്നുണ്ടാകുന്ന നിര്‍ണായക പ്രഖ്യാപനങ്ങളില്‍ ഉറ്റുനോക്കുകയാണ് ലോകം.

ഇന്ത്യ-ചൈന ബന്ധം ഇപ്പോള്‍ പുതിയൊരു ദിശയിലേക്ക് നീങ്ങുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടാന്‍ കാരണമായത് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ഇന്ത്യയ്ക്ക് അയച്ച ഒരു രഹസ്യ കത്താണെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാര്‍ച്ചില്‍, യുഎസ് പ്രസിഡന്റ് ട്രംപ് ചൈനയ്ക്കെതിരായ വ്യാപാര യുദ്ധം ശക്തമാക്കിയപ്പോള്‍ ആണ് ഷി ജിന്‍പിംഗ് ഇന്ത്യന്‍

പ്രസിഡന്റ് ദ്രൗപതി മുര്‍മുവിന് ഒരു രഹസ്യ കത്ത് നല്‍കിയത് എന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

ഇന്ത്യന്‍ പ്രസിഡന്റ് ഈ കത്ത് പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കൈമാറുകയായിരുന്നു എന്നും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ ആരാഞ്ഞു കൊണ്ടായിരുന്നു ഷി ജിന്‍പിംഗ് ഇന്ത്യന്‍ രാഷ്ട്രപതിക്ക് കത്തയച്ചിരുന്നത്. ഈ കത്ത് ലഭിച്ച ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദര്‍ശിക്കാന്‍ തയ്യാറായത് എന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഇന്ത്യയും യുഎസും തമ്മില്‍ ഉണ്ടാക്കുന്ന കരാറുകള്‍ തങ്ങള്‍ക്ക് വലിയ തിരിച്ചടിയാകുമെന്ന് ചൈന ഭയപ്പെട്ടിരുന്നു. ഇതോടെയാണ് ഇന്ത്യയുമായുള്ള എല്ലാ അസ്വാരസ്യങ്ങളും അവസാനിപ്പിച്ച് വീണ്ടും കൂട്ടുകൂടാന്‍ ചൈന ശ്രമം തുടങ്ങിയത്. ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ബീജിംഗിന്റെ ശ്രമങ്ങള്‍ക്ക് ഒരു പ്രവിശ്യാ ഉദ്യോഗസ്ഥന്‍ നേതൃത്വം നല്‍കുമെന്നും ഷിയുടെ കത്തില്‍ പരാമര്‍ശിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

narendramodi