തമിഴ് പഠിക്കാൻ ഉത്തരേന്ത്യക്കാരോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

വാരാണസിയിൽ നടക്കുന്ന കാശി-തമിഴ് സംഗമത്തിൽ പങ്കെടുക്കാനും തമിഴ് പഠിക്കാനും ആഹ്വാനം ചെയ്തു പ്രധാനമന്ത്രി നരേന്ദ്രമോദി .  മൻകി ബാത്ത് പ്രസംഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം.

author-image
Devina
New Update
modhiiiii

ന്യൂഡൽഹി: വാരാണസിയിൽ നടക്കുന്ന കാശി-തമിഴ് സംഗമത്തിൽ പങ്കെടുക്കാനും തമിഴ് പഠിക്കാനും ആഹ്വാനം ചെയ്തു പ്രധാനമന്ത്രി നരേന്ദ്രമോദി .  മൻകി ബാത്ത് പ്രസംഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം.

കാശി തമിഴ് സംഗമത്തിന്റെ നാലാം പതിപ്പ് വാരാണസിയിൽ നാളെ നടക്കും. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഭാഷയുടെയും ഏറ്റവും പഴക്കം ചെന്ന നഗരങ്ങളുടെയും സംഗമം എന്നാണ്   ഈ പരിപാടിയെ മോദി വിശേഷിപ്പിച്ചത്.

 തമിഴ്‌നാട്ടിൽ അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് മോദിയുടെ ഈ വാക്കുകൾക്ക് രാഷ്ട്രീയ പ്രാധാന്യമുണ്ട്.


ജി-20 ഉച്ചകോടിയിൽ ലോകനേതാക്കൾക്ക് സമ്മാനമായി  നൽകിയത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങളായിരുന്നു.

 ദക്ഷിണാഫ്രിക്കൻ പ്രസിഡന്റിന് തമിഴ്‌നാട്ടിലെ തഞ്ചാവൂരിൽ നിന്നുള്ള നടരാജന്റെ ഒരു വെങ്കല പ്രതിമയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിക്ക് കേരളത്തിലെ മാന്നാറിൽ നിന്നുള്ള പിച്ചള ഉരുളിയും സമ്മാനിച്ചത് അദ്ദേഹം എടുത്തു പറഞ്ഞു.
ഇന്ത്യൻ കരകൗശല വസ്തുക്കൾ,

കല, പാരമ്പര്യം എന്നിവയെ പരിചയപ്പെടുത്തുകയും നമ്മുടെ കരകൗശല വിദഗ്ദ്ധരുടെ കഴിവുകൾക്ക് ആഗോള വേദി നൽകുകയായിരുന്നു ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.

 നാവിക കപ്പലിന് ഐഎൻഎസ് മാഹി എന്നു പേരിട്ടതിൽ പുതുച്ചേരിയിലെയും മലബാറിലെയും ജനങ്ങൾ സന്തോഷിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.