പ്രധാനമന്ത്രിയുടെ ബില്‍ സംസ്ഥാനം കൊടുക്കുമെന്ന് കര്‍ണാടക

ഏപ്രില്‍ 9 മുതല്‍ 11 വരെ പരിപാടി നടത്താനായിരുന്നു വനംവകുപ്പിന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. ചടങ്ങിലുടനീളം കേന്ദ്രസഹായം ഉറപ്പു നല്‍കുകയും ചെയ്തു. 3 കോടിയായിരുന്നു പരിപാടിയുടെ നടത്തിപ്പിന് അനുവദിച്ചിരുന്ന തുക.

author-image
Rajesh T L
New Update
pm modi
Listen to this article
0.75x 1x 1.5x
00:00 / 00:00

മൈസൂര്‍ സന്ദര്‍ശനത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി താമസിച്ച ഹോട്ടലിലെ 80 ലക്ഷം രൂപയുടെ ബില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് കര്‍ണാടക വനം മന്ത്രി ഈശ്വര്‍ ഖന്ദ്രെ. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആയിരുന്നു മോദിയുടെ മൈസൂരു സന്ദര്‍ശനം. നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി സംഘടിപ്പിച്ച പ്രോജക്ട് ടൈഗര്‍ ഇവന്റിന്റെ 50ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യാനാണ് മോദി എത്തിയത്.

ഏപ്രില്‍ 9 മുതല്‍ 11 വരെ പരിപാടി നടത്താനായിരുന്നു വനംവകുപ്പിന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. ചടങ്ങിലുടനീളം കേന്ദ്രസഹായം ഉറപ്പു നല്‍കുകയും ചെയ്തു. 3 കോടിയായിരുന്നു പരിപാടിയുടെ നടത്തിപ്പിന് അനുവദിച്ചിരുന്ന തുക. എന്നാല്‍ പെട്ടെന്ന് സംഘടിപ്പിച്ച പരിപാടിയായത് കൊണ്ടു തന്നെ ചെലവ് ഇരട്ടിയാവുകയായിരുന്നു.

PM'S BILL