മൂവാറ്റുപുഴ പോക്സോ കേസിൽ പ്രതിക്ക് അഞ്ചു വർഷം കഠിന തടവും 25000 രൂപ പിഴയും

author-image
Vineeth Sudhakar
New Update
IMG_1001

മൂ​വാ​റ്റു​പു​ഴ: പത്തു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പോ​ക്‌​സോ കേ​സി​ല്‍ പ്ര​തി​ക്ക് അ​ഞ്ചു​വ​ര്‍​ഷം ക​ഠി​ന​ത​ട​വും 25,000 രൂ​പ പി​ഴ​യും ശി​ക്ഷ വിധിച്ച് ​മൂ​വാ​റ്റു​പു​ഴ സ്‌​പെ​ഷ​ല്‍ കോ​ട​തി. കോ​ത​മം​ഗ​ലം കു​ത്തു​കു​ഴി​യി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ആ​വോ​ലി ക​ക്കു​ഴി​ച്ചാ​ലി​ല്‍ ഷ​ണ്‍​മു​ഖ​ന്‍ (മു​കു​ന്ദ​ന്‍, 60) നെ​തി​രേ​യാ​ണ് ജ​ഡ്ജി ജി. ​മ​ഹേ​ഷ് ശി​ക്ഷ വി​ധി​ച്ച​ത്.പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ മൂ​ന്ന് മാ​സം കൂ​ടി ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ക്കേണ്ടി വരും. കോ​ത​മം​ഗ​ലം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ 2022 ജ​നു​വ​രി​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. കോ​ത​മം​ഗ​ല​ത്ത് തന്റെ അയൽവാസിയുടെ പ​ത്ത് വ​യ​സു​കാ​രി​യെ​യാ​ണ് ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച​ത്.മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്ന കുട്ടിയെ മിട്ടായി വാങ്ങി നൽകാം എന്ന് പറഞ്ഞ് വാശികരിച്ചു ആയിരുന്നു ഇയാൾ പീഡിപ്പിച്ചിരുന്നത്.പീഡന ശേഷം ഇയാൾ കുട്ടിയെ ഭീഷണി പെടുത്തുകയും ചെയ്തു.പേടിച്ച കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞിരുന്നില്ല.തുടർന്ന് കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ രക്ഷിതാക്കൾ നടത്തിയ അന്വേഷണ ശ്രത്തിലാണ് ഇയാൾ ഉപദ്രവിക്കുന്ന കാര്യം വ്യക്തമായത്.തുടർന്ന് രക്ഷിതാക്കൾ അടുത്തുള്ള പോലീസിൽ വിവരം അറീക്കുക ആയിരുന്നു.പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ പി.​ആ​ര്‍. ജ​മു​ന ഹാ​ജ​രാ​യി. അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ല്‍ ഇ​ന്‍​സ്‌​പെക്ടർമാരും കോടതിയിൽ ഹാജരായിരുന്നു.