/kalakaumudi/media/media_files/2025/01/30/4xQ5WZKWMNNbjOJbLt7e.jpg)
Rep. Img.
കോഴിക്കോട് :കോഴിക്കോട് നല്ലളത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ പിടിയിൽ. നല്ലളം പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളിലാണ് സംഭവം. അധ്യാപകനെതിരെ പോക്സോ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്.കോഴിക്കോട്: കോഴിക്കോട് പോക്സോ കേസിൽ സ്കൂള്‍ അധ്യാപകൻ പിടിയിലായി. കോഴിക്കോട് നല്ലളം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. നല്ലത്തെ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് അധ്യാപകൻ അറസ്റ്റിലായത്. പിറന്നാള്‍ സമ്മാനം നൽകാമെന്ന് പറഞ്ഞ് കുട്ടിയെ അധ്യാപകന്‍റെ തന്‍റെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു. കുട്ടിയിൽ നിന്ന് സംഭവം അറിഞ്ഞ സ്കൂള്‍ അധികൃതര്‍ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോക്സോ വകുപ്പുകള്‍ പ്രകാരം കേസെടുത്ത പൊലീസ് അധ്യാപകനെ പിടികൂടുകയായിരുന്നു. അധ്യാപകന്‍റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.അതേസമയം, പാലക്കാട് മലമ്പുഴയിൽ അധ്യാപകൻ വിദ്യാർഥിക്ക് മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിദ്യാര്‍ത്ഥികളും വെളിപ്പെടുത്തലുകളുമായി രംഗത്തെത്തി. അന്വേഷണ സംഘത്തിന് മുന്നിൽ 10 വിദ്യാർത്ഥികൾ കൂടി മൊഴി നൽകി. പൂർവ വിദ്യാർത്ഥികളിൽ നിന്നു കൂടി വിവരങ്ങൾ തേടാനാണ് അന്വേഷണ സംഘത്തിന്‍റെ ശ്രമം. മൊഴി നൽകുന്ന വിദ്യാർത്ഥികൾക്ക് സുരക്ഷയൊരുക്കുമെന്നും കൗൺസിലർമാരുടെ മുഴുവൻ സമയ സേവനവും സ്കൂളിൽ ഏർപ്പെടുത്തുമെന്നും സിഡബ്ല്യുസി ചെയർമാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. റിമാൻഡിൽ കഴിയുന്ന സംസ്കൃത അധ്യാപകൻ അനിൽ പലപ്പോഴായി പീഡിപ്പിച്ചെന്നാണ് പീഡിപ്പിച്ചെന്നാണ് 10 വിദ്യാർത്ഥികളുടെ മൊഴി. കേസ് അന്വേഷിക്കാൻ നിയോഗിച്ച വനിതാ പൊലീസ് സംഘത്തിന് മുമ്പാകെയാണ് കുട്ടികളുടെ തുറന്നുപറച്ചിൽ. നേരത്തെ അഞ്ചുകുട്ടികളും സമാനമായി സിഡബ്വ്യുസിക്ക് മുമ്പാകെ മൊഴി നൽകിയിരുന്നു. പുതുതായി മൊഴി നൽകിയ വിദ്യാർത്ഥികളെ സിഡബ്ല്യുസിടെ കൗൺസിലിംഗിന് വിധേയമാക്കിയശേഷം കേസ് ഉൾപ്പെടെ നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം. കൂടുതൽ വിദ്യാർത്ഥികൾക്ക് സമാനമായ അനുഭവങ്ങളുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് സിഡിബ്ല്യുസി ചെയർമാൻ എം സേതുമാധവൻ പറഞ്ഞു.രക്ഷിതാക്കൾക്ക് പ്രത്യേക കൗൺസിലിങ്ങ് ഏർപ്പെടുത്തും. ട്രോമ അവസ്ഥയിലുള്ള കുട്ടികൾക്ക് ചൈൽഡ് സൈക്കോളജിസ്റ്റിന്‍റെ പിന്തുണ നൽകാനും സിഡബ്ല്യുസി തീരുമാനിച്ചിട്ടുണ്ട്. അതേസമയം, സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയ കുട്ടികളെയും അനിൽ ലൈംഗികമായി ഉപയോഗിച്ചിരുന്നതായാണ് പൊലീസ് നിഗമനം. പീഡന വിവരമറിഞ്ഞിട്ടും പൊലീസിൽ അറിയിക്കാത്തതിൽ സ്കൂളിലെ അധ്യാപകരെയും കേസിൽ പ്രതിചേർക്കും. ആറുവർഷം മുമ്പാണ് പ്രതി സ്കൂളിലെത്തിയത്. അന്ന് മുതലുള്ള ഇയാളുടെ പശ്ചാത്തലവും മലമ്പുഴ പൊലീസ് അന്വേഷിച്ചുവരികയാണ്
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
