പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ർ അറസ്റ്റിൽ.

പെൺകുട്ടി പ​ത്താം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ഴാ​ണ് പ്രതി കുട്ടിയുമായി പരിചയപ്പെടുന്നത്.പിന്നീട് പ്രണയം നടിച്ചു പീഡനത്തിന് ഇരയാക്കുകയായിരുന്നു.

author-image
Vineeth Sudhakar
New Update
pocso case

ക​ണ്ണൂ​ർ: പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ർ അറസ്റ്റിൽ.ക​ണ്ണൂ​ർ അ​ത്താ​ഴ​ക്കു​ന്ന് സ്വ​ദേ​ശി ദി​പി​നെ​യാ​ണ് ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത് പെൺകുട്ടി പ​ത്താം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ഴാ​ണ് പ്രതി പ​രി​ച​യ​പ്പെ​ട്ട​ത്.തുടർന്ന് പ്രതി പെൺകുട്ടിയുമായി അടുത്ത ബന്ധം സ്ഥാപിച്ചു.പിന്നീട് ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ,ന​വം​ബ​ർ മാ​സ​ങ്ങ​ളി​ൽ ക​ക്കാ​ടു​ള്ള ബ​ന്ധു​വീ​ട്ടി​ൽ എ​ത്തി​ച്ച് 16 കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ പ​ല​ത​വ​ണ ദിപിൻ പീഡനത്തിന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു.പെ​ൺ​കു​ട്ടി​ക്ക് ഇ​യാ​ൾ വി​ല​പി​ടി​പ്പു​ള്ള മൊ​ബൈ​ൽ ഫോ​ണും വാ​ങ്ങി ന​ൽ​കി​യി​രു​ന്നു.തുടർന്ന് പ്രതി ഫോൺ വഴി വീഡിയോ കാൾ സെക്സ് ചാറ്റ് എന്നിവ നടത്തി വരുകയായിരുന്നു.കു​ട്ടി​യു​ടെ കൈ​യി​ൽ പു​തി​യ ഫോ​ൺ ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് പീ​ഡന​ വിവരം  പു​റ​ത്ത​റി​ഞ്ഞ​ത്. ഉടനെ രക്ഷിതാക്കൾ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി നൽകി.തുടർന്ന് പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​ പ്രതി ദിപിൻ ഇപ്പോൾ  റി​മാ​ൻ​ഡിലാണ്.