അ​ഞ്ചു വ​യ​സു​കാ​രി​ക്ക് നേരെ ലൈംഗികാതിക്രമം 65 കാരൻ അറസ്റ്റിൽ

അ​ഞ്ചു വ​യ​സു​കാ​രി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച വ​യോ​ധി​ക​ൻ അ​റ​സ്റ്റി​ൽ. ക​ട​യ്ക്ക​ൽ കു​മ്മി​ൾ വ​ട്ട​ത്താ​മ​ര സ്വ​ദേ​ശി ശ​ശി (65)ആ​ണ് പി​ടി​യി​ലാ​യ​ത്.

author-image
Vineeth Sudhakar
New Update
IMG_0652

കൊ​ല്ലം: അ​ഞ്ചു വ​യ​സു​കാ​രി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച വ​യോ​ധി​ക​ൻ അ​റ​സ്റ്റി​ൽ. ക​ട​യ്ക്ക​ൽ കു​മ്മി​ൾ വ​ട്ട​ത്താ​മ​ര സ്വ​ദേ​ശി ശ​ശി (65)ആ​ണ് പി​ടി​യി​ലാ​യ​ത്.
വീ​ടി​ന്‍റെ ആ​ളൊ​ഴി​ഞ്ഞ ഭാ​ഗ​ത്തേ​ക്ക് വി​ളി​ച്ചു വ​രു​ത്തി​യ പ്ര​തി കൂ​ട്ടി​യെ ലൈം​ഗി​ക​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി പെടുത്തുകയും ചെയ്തു.പേടിച്ച കുട്ടി പിന്നീട് ഒരു കുറെ ദിവസങ്ങൾക്ക് ശേഷം ആണ് രക്ഷിതാക്കളോട് സംഭവം തുറന്ന് പറഞ്ഞത്.തുടർന്ന്  ​രക്ഷിതാക്കൾ ക​ട​യ്‌​ക്ക​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.
ഉടൻ തന്നെ കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പോ​ലീ​സ് പോ​ക്സോ അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു..കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.