13 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

പ്രതിയെ കുറുവാ സംഘം താമസിക്കുന്ന സ്ഥലത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്

author-image
Vineeth Sudhakar
New Update
pocso

കോ​ഴി​ക്കോ​ട്: പ​തി​മൂ​ന്നു വ​യ​സു​കാ​രി​യെ പീ​ഡി​പ്പിച്ച് മുങ്ങിയ കേസിൽ ​പ്ര​തി​യെ അറസ്റ്റ് ചെയ്ത് പോലീസ്.​ഇയാളെ കുറുവാ സം​ഘം താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തു​നി​ന്ന് സാ​ഹ​സി​ക​മാ​യാണ് കൊ​യി​ലാ​ണ്ടി പോ​ലീ​സ് കസ്റ്റഡിയിൽ എടുത്തത്.ര​ണ്ടു മാ​സ​മാ​യി ഇ​യാ​ൾ ഇ​വി​ടെ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.​തഞ്ചാ​വൂ​ർ പ​ട്ടി​ത്തോ​പ്പ് തി​രു​ട്ട് ഗ്രാ​മ​ത്തി​ന​ടു​ത്തു​ള്ള ബാ​ലാ​ജി​യെ​യാ​ണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നറത്.
തി​രു​ട്ട് ഗ്രാ​മ​ത്തി​ന​ടു​ത്ത് കു​റു​വ സം​ഘം താ​മ​സി​ക്കു​ന്ന ത​ഞ്ചാ​വൂ​ർ അ​യ്യാ​പേ​ട്ട​ലിം​ഗ ക​ടി​മേ​ടു കോ​ള​നി​യി​ൽ നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.​പോലീസിനെ കണ്ട പ്രതി ആക്രമിച്ചു രക്ഷപെടാൻ ശ്രമിച്ചു എങ്കിലും പോലീസ് സഹസികമായി പിടികൂടുകയായിരുന്നു. അ​യ്യാം​പേ​ട്ട ലോ​ക്ക​ൽ പോ​ലീ​​സ് കേരള പോലീസിന് വേണ്ട സഹായങ്ങൾ ചെയ്തു നൽകിയിരുന്നു.. ത​മി​ഴ്നാ​ട്ടി​ൽ ക​ള​വ്, വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ അ​ഞ്ചോ​ളം കേ​സി​ലെ പ്ര​തി​യാ​ണ് ബാ​ലാ​ജി.