/kalakaumudi/media/media_files/2025/12/29/d5cd641a-fa72-49ce-8c33-1876b48a9e65-2025-12-29-15-10-34.jpeg)
മലപ്പുറം: പരിചയം നടിച്ച് ബൈക്കില്‍ കയറ്റിയ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം. മലപ്പുറം പുല്‍പ്പറ്റയിലാണ് സംഭവം.ബസ്സ് കാത്ത് നില്‍ക്കുകയായിരുന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ അച്ഛന്റെ സുഹൃത്ത് എന്ന് പറഞ്ഞ് തെറ്റ് ധരിപ്പിച്ച് ഇയാള്‍ ബൈക്കില്‍ കയറ്റുക ആയിരുന്നു.തുടർന്ന് കുറച്ചു ദൂരം യാത്ര ചെയ്ത ശേഷം പ്രതി കുട്ടിയോട് ലൈംഗിക ഉദ്ദേശത്തോടെ പെരുമാറുക ആയിരുന്നു. പുല്‍പ്പറ്റ സ്വദേശി അബ്ദുള്‍ ഗഫൂറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കൈ ഉപയോഗിച്ച് ശരീരത്തിൽ സ്പർശിക്കാൻ ശ്രമിച്ച ഉടനെ കുട്ടി ബൈക്കില്‍ നിന്ന് റോഡിലേക്ക് ചാടുകയായിരുന്നു.തുടർന്ന് അവിടെ ഉണ്ടായ ആളുകൾ ഓടി കൂടിയപ്പോയെക്കും പ്രതി രക്ഷപ്പെട്ടു.കുട്ടിയെ അടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുട്ടിക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്.പിന്നീട് കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ ആണ് പ്രതിയെ പൊലീസ് പിടികൂടിയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
