പോക്സോ കേസ് പ്രതിക്ക് 20 വർഷം തടവും 40000 രൂപ പിഴയും

തൃശ്ശൂർ വടക്കേക്കാട് സ്വദേശി പുത്തൻ പുരയ്ക്കൽ അഹമ്മദിനെയാണ് കോഴിക്കോട് അതി വേഗത പോക്സോ കോടതി ശിക്ഷിച്ചത്

author-image
Vineeth Sudhakar
New Update
IMG_0999

കോ​ഴി​ക്കോ​ട്: പോ​ക്സോ കേ​സ് പ്ര​തി​ക്ക് 20 വ​ർ​ഷം ത​ട​വും 40,000 രൂ​പ പി​ഴ​യും വിധിച്ച് കോ​ഴി​ക്കോ​ട് അ​തി​വേ​ഗ പോ​ക്സോ കോ​ട​തി.തൃ​ശൂ​ർവ​ട​ക്കേ​കാ​ട് സ്വ​ദേ​ശി പു​ത്ത​ൻ​പു​ര​ക്ക​ൽ വീ​ട്ടി​ൽ ബ​ഷീ​ർ അ​ഹ​മ്മ​ദി​നെ​യാ​ണ് (66) പോക്സോ കേസിൽ കോടതി ശിക്ഷിച്ചത് .2022 ഓ​ഗ​സ്റ്റി​ലാ​ണ് കേസിനാസ്പദമായ സം​ഭ​വം. ബന്ധുവും പരിചയകാരിയും ആയ 14 വയസ്സുകാരി​യാ​യ വി​ദ്യാ​ർ​ഥി​നി​യോ​ടു പ്ര​തി ചേ​വാ​യൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വീട്ടിൽ ​​ വ​ച്ചും തൃ​ശൂ​രി​ലെ പ്ര​തി​യു​ടെ വീ​ട്ടി​ൽ​വ​ച്ചും ലൈം​ഗീ​കാ​തി​ക്ര​മം ന​ട​ത്തിയെന്നാണ് കേസ്.നിരന്തര പീഡനം തുടർന്നത്തോടെ കുട്ടി രക്ഷിതാക്കളെ വിവരം അറീക്കുക ആയിരുന്നു.തുടർന്ന് കുട്ടി അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി നൽകി. വി​ദ്യാ​ർ​ഥി​നി​യു​ടെ പ​രാ​തി​യി​ൽ ചേ​വാ​യൂ​ർ പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍​ചെ​യ്ത് .തുടർന്ന് നടന്ന അ​ന്വേ​ഷ​ണത്തിൽ പ്രതി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തുകയും ഇയാളെ അറസ്റ്റ് ചെയ്ത് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കുകയും ചെയ്തു .