രാ​ജ​സ്ഥാ​നി​ലെ ബി​ക്കാ​നീ​ർ ജി​ല്ല​യി​ൽ പന്ത്രണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി

സ്കൂ​ളി​ൽ കൊ​ണ്ടു​വി​ടാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്താ​ണ് പ്ര​തി​ക​ൾ കു​ട്ടി​യെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​യ​ത് എന്നാണ് കുട്ടി മൊഴി നൽകിയത്.പ്ര​തി​ക​ളെ  കുട്ടിക്ക് പ​രി​ച​യ​മു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ കു​ട്ടി വാ​ഹ​ന​ത്തി​ൽ ക​യ​റുകയായിരുന്നു. തുടർന്ന് തൊ​ട്ടു​പി​ന്നാ​ലെ പ്ര​തി​ക​ൾ കു​ട്ടി​യെ ഓ​ടു​ന്ന വാ​ഹ​ന​ത്തി​ൽ വ​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

author-image
Vineeth Sudhakar
New Update
pathanamthitta rape

രാജസ്ഥാൻ : രാ​ജ​സ്ഥാ​നി​ലെ ബി​ക്കാ​നീ​ർ ജി​ല്ല​യി​ൽ പന്ത്രണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. ജ​നു​വ​രി ആ​റി​ന് കു​ട്ടി സ്കൂ​ളി​ലേ​ക്ക് പോ​കു​മ്പോ​ഴാ​ണ് സംഘം കുട്ടിയെ തട്ടി കൊണ്ട് പോയി അക്രമത്തിനു ഇരയാക്കിയത്.

സംഭവത്തിൽ വ​കി​ൽ(23), ഹ​ൻ​സ്രാ​ജ്(28) എന്നീ രണ്ടു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. സ്കൂ​ളി​ൽ കൊ​ണ്ടു​വി​ടാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്താ​ണ് പ്ര​തി​ക​ൾ കു​ട്ടി​യെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​യ​ത് എന്നാണ് കുട്ടി മൊഴി നൽകിയത്.പ്ര​തി​ക​ളെ  കുട്ടിക്ക് പ​രി​ച​യ​മു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ കു​ട്ടി വാ​ഹ​ന​ത്തി​ൽ ക​യ​റുകയായിരുന്നു. തുടർന്ന് തൊ​ട്ടു​പി​ന്നാ​ലെ പ്ര​തി​ക​ൾ കു​ട്ടി​യെ ഓ​ടു​ന്ന വാ​ഹ​ന​ത്തി​ൽ വ​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ബി​ക്കാ​നീ​ർ പ്ര​ദേ​ശ​ത്തു​കൂ​ടി ഏ​ക​ദേ​ശം 90 മി​നി​റ്റോ​ളം ഇ​വ​ർ വാ​ഹ​നം ഓ​ടി​ച്ചു.സം​ശ‍​യം തോ​ന്നി​യ പ്ര​ദേ​ശ​വാ​സി​ക​ൾ വാ​ഹ​നം ത​ട​ഞ്ഞ​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്താ​യ​ത്. പ​രി​ഭ്രാ​ന്ത​രാ​യ പ്ര​തി​ക​ൾ വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പെ​ട്ടു. പ്ര​തി​ക​ൾ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് പീ​ഡ​ന​ത്തെ​ക്കു​റി​ച്ച് കു​ട്ടി പു​റ​ത്തു​പ​റ​ഞ്ഞി​രു​ന്നി​ല്ല.കു​ടും​ബാം​ഗ​ങ്ങ​ളു​ടെ നി​ര​ന്ത​ര ചോ​ദ്യം ചെ​യ്യ​ലി​നെ തു​ട​ർ​ന്നാ​ണ് കു​ട്ടി സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പു​റ​ത്തു​പ​റ​ഞ്ഞ​ത്. ഉ​ട​ൻ ത​ന്നെ ന​പ​സ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു അന്വേഷണം ആരംഭിച്ചു. എന്നാൽ സംഭവ ശേഷം  ബ​സി​ൽ ര​ക്ഷ​പ്പെ​ട്ട വ​കീ​ലി​നെ ഗു​ജ​റാ​ത്തി​ലെ ഗാ​ന്ധി​ന​ഗ​റി​ൽ നി​ന്നാണ് പോലീസ്  പി​ടി​കൂ​ടിയത് .ഹ​ൻ​സ്രാ​ജി​നെ ബി​ക്കാ​നീ​ർ ജി​ല്ല​യി​ൽ നിന്ന് തന്നെ ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്തു.