മലപ്പുറത്ത്‌ വ്യാജ സർട്ടിഫിക്കറ്റ് മാഫിയ അറസ്റ്റിൽ

author-image
Vineeth Sudhakar
New Update
IMG_0315

IMG_0315

മലപ്പുറത്ത്‌ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചു നൽകുന്ന മാഫിയ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.പല ഘട്ടങ്ങളിൽ നടത്തിയ അന്വേഷണത്തിൽ പത്തു പേരെ അറസ്റ്റ് ചെയ്തു .ഇരൂപത്തു യൂണിവേസിറ്റികളുടെ പേരിലാണ് പ്രധാനമായും സർട്ടിഫിക്കറ്റ് നിർമ്മിച്ചത്.നൂറലധികം  വ്യാജ സർട്ടിഫിക്കട്ടുകളും മാർക്ക് ലിസ്റ്റും ഇവരിൽ നിന്ന് പിടിച്ചെടുത്തു.പൊന്നാനിയിലെ വിദേശ വിദ്യാഭ്യാസ റിക്രൂട്ട്മെന്റ് ഏജൻസിയിൽ നടത്തിയ റെയിഡിൽ ആണ് വ്യാജ സർട്ടിഫിക്കറ്റ് മാഫിയ പിടിയിലായത്.ഉടമ പോത്തന്നൂർ സ്വദേശി ഇർഷാദിനെയും ,സുഹൃത്ത് രാഹുലിനെയും പോലീസ് അറസ്റ്റ് ചെയ്തു.ചോദ്യം ചെയ്യലിൽ തിരുവന്തപുരം സ്വാദേശി ജെസീം ആണ് സർട്ടിഫിക്കറ്റ് എത്തിച്ചു നൽകിയത് എന്ന് ഇവർ മൊഴി നൽകി.ബാംഗ്ലൂരിലെ ഒളിത്താവളത്തിൽ നിന്ന് ജസീമിനെ പോലീസ് അറസ്റ്റ് ചെയ്തു.തെലുങ്കനായിലും വ്യാജ സർട്ടിഫിക്കേറ്റ് കേസിൽ പ്രതിയാണ് ജസീം.