പഞ്ചാബ് : അമൃത്സറില്‍ മയക്ക് മരുന്ന് കടത്തുകാരുടെ അനധികൃതമായ കെട്ടിടങ്ങള്‍ പൊളിച്ച് പഞ്ചാബ് പൊലീസ്.ജഗ്പ്രീത്,സത്‌നം എന്നിവര്‍ പഞ്ചായത്തിന്റെ ഭൂമിയില്‍ നിര്‍മ്മിച്ച കെട്ടിടമാണ് പൊളിച്ചത്.ഇരുവരും നിലവില്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുകയാണ്.ലഹരി മാഫിയ വഴി സ്വത്ത് സമ്പാദിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന പഞ്ചാബ് മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി . ഇരുവരും കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത് പഞ്ചായത്തിന്റെ ഭൂമിയിലാണെന്ന വിവരം റവന്യൂ വകുപ്പ് പൊലീസിനെ അറിയിക്കുകയായിരുന്നു.കെടിടം നിയമാനുസൃതമായാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് തെളിയിക്കാന്‍ കുടുംബത്തിന് അവസരം നല്‍കിയെങ്കിലും,അത് തെളിയിക്കുന്നതില്‍ കുടുംബം പരാജയപ്പെടുകയായിരുന്നു.ഒരാള്‍ ഹെറോയിന്‍ കടത്തിയ കേസിലും മറ്റൊരാള് വിദേശത്തു നിന്ന് ലഹരികടത്തിയ കേസിലും ജയിലിലാണ്.
പഞ്ചാബില്‍ മയക്ക് മരുന്ന് കടത്തുകാരുടെ കെട്ടിടം പൊളിച്ച് പൊലീസ്
ജഗ്പ്രീത്,സത്‌നം എന്നിവര്‍ പഞ്ചായത്തിന്റെ ഭൂമിയില്‍ നിര്‍മ്മിച്ച കെട്ടിടമാണ് പൊളിച്ചത്.ഇരുവരും നിലവില്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുകയാണ്.
New Update