/kalakaumudi/media/media_files/2025/12/30/ranchi-2025-12-30-11-59-38.jpg)
റാഞ്ചി: കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്ന ഒരു കോടി വിലമതിക്കുന്ന 200 കിലോഗ്രാം കഞ്ചാവ് എലികള്‍ നശിപ്പിച്ചതായി പൊലീസ് കോടതിയില്‍.
തൊണ്ടിമുതല്‍ നഷ്ടമായതിനെത്തുടര്‍ന്ന് കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു.
റാഞ്ചിയില്‍ നേരത്തെയും സമാന സംഭവം ഉണ്ടായിട്ടുണ്ട്. അന്ന് മദ്യം എലി നശിപ്പിച്ചെന്നാണ് പൊലീസ് കോടതിയില്‍ പറഞ്ഞത്.
പ്രതിയും പിടിച്ചെടുത്ത വാഹനവും തമ്മിലുള്ള ബന്ധം തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് കോടതി വ്യക്തമാക്കി.
ആവശ്യമായ തെളിവില്ലാത്തതിനാലും തൊണ്ടിമുതല്‍ നശിച്ചതിനാലും ഇന്ദ്രജിത് റായിയെ കോടതി കുറ്റവിമുക്താക്കുകയും ചെയ്തു.
പിടിച്ചെടുത്ത കഞ്ചാവ് ഏകദേശം ഒരു കോടി രൂപ വിലമതിപ്പുള്ളതാണ്.
കഴിഞ്ഞ വര്‍ഷം ധന്‍ബാദിലുംല സമാനമായ സംഭവം ഉണ്ടായി.
സര്‍ക്കാര്‍ വെയര്‍ ഹൗസുകളില്‍ സൂക്ഷിച്ചിരുന്ന മദ്യം എലികള്‍ കുടിച്ചു തീര്‍ത്തുവെന്നാണ് ഉദ്യോഗസ്ഥരുടെ ആരോപണം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
