വിവിഐപികളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദ്ദേശിച്ച് കേന്ദ്രം

വലിയ സുരക്ഷാഭീഷണിയുള്ള വിവിഐപികള്‍ പങ്കെടുക്കുന്ന റാലികള്‍, യോഗങ്ങള്‍, റോഡ് ഷോകള്‍ എന്നിവയില്‍ സുരക്ഷാ വീഴ്ചയുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് അര്‍ധസൈനിക വിഭാഗങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

author-image
anumol ps
New Update
police

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 


ന്യൂഡല്‍ഹി: പൊതുപരിപാടികളില്‍ വിവിഐപികളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ വേണ്ട നടപടികളെടുക്കണമെന്ന് നിര്‍ദ്ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ നീക്കം. വലിയ സുരക്ഷാഭീഷണിയുള്ള വിവിഐപികള്‍ പങ്കെടുക്കുന്ന റാലികള്‍, യോഗങ്ങള്‍, റോഡ് ഷോകള്‍ എന്നിവയില്‍ സുരക്ഷാ വീഴ്ചയുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് അര്‍ധസൈനിക വിഭാഗങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ഭൗതിക സാഹചര്യങ്ങളിലെ സുരക്ഷ, സാങ്കേതിക സംവിധാനങ്ങളുപയോഗിച്ചുള്ള നിരീക്ഷണം, മോക്ക് ഡ്രില്‍ അടക്കമുള്ള പരിശീലനങ്ങള്‍ തുടങ്ങി മൂന്ന് മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സുരക്ഷ വര്‍ധിപ്പിക്കാനാണ് ആഭ്യന്തര സുരക്ഷാവിഭാഗത്തിന്റെ ഉത്തരവ്. ജൂലായ് 16നാണ് ഇതു സംബന്ധിച്ച നിര്‍ദേശം സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ഡയറക്ടര്‍ ജനറല്‍മാര്‍ക്ക് ലഭിച്ചത്. സിആര്‍പിഎഫ്, സിഐഎസ്എഫ്, ഐടിബിപി, എന്‍എസ്ജി തുടങ്ങിയവയുടെ ചുമതല വഹിക്കുന്നവര്‍ക്കും സംസ്ഥാന ഇന്റലിജന്‍സ് ബ്യുറോയ്ക്കും ഉത്തരവ് ലഭിച്ചിട്ടുണ്ട്.

ജൂലൈ 14ന് ട്രംപിന് നേരെയുണ്ടായ വെടിവയ്പ്, 2022ല്‍ ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്കു നേരെയുണ്ടായ ആക്രമണം, പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, അര്‍ജന്റീന വൈസ് പ്രസിഡന്റ് ക്രിസ്റ്റീന ഫെര്‍ണാണ്ടസ്, ഇക്വഡോര്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഫെര്‍ണാണ്ടോ വില്ലാവിസെന്‍ഷ്യോ, സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോ തുടങ്ങിയവര്‍ക്കു നേരെയുണ്ടായ ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര സുരക്ഷാവിഭാഗത്തിന്റെ നിര്‍ദേശം.



vvips