ഭിവണ്ടിയിൽ 30 ലക്ഷം രൂപയുടെ വ്യാജ നോട്ടുകൾ പിടികൂടി;3 പേർ അറസ്റ്റിൽ

അച്ചടി പ്രവർത്തനത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനും വ്യാജ കറൻസി വിതരണത്തിൽ ഉൾപ്പെട്ടിരിക്കുന്നവരെ തിരിച്ചറിയുന്നതിനും അന്വേഷണം നടക്കുന്നുണ്ടെന്ന് പോലിസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

author-image
Honey V G
New Update
crncy

താനെ:മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ 30 ലക്ഷം രൂപയുടെ വ്യാജ കറൻസി നോട്ടുകളുമായി മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.മെയ് 3 ന് രാത്രി ഭിവണ്ടിയിലാണ് ഇവരെ പിടികൂടിയത്. സൂരജ് ഷിൻഡെ (32), ഭാരത് സാസെ (38), സ്വപ്‌നിൽ പാട്ടീൽ (38) എന്നീ മൂന്ന് പേരെയാണ് പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. അന്വേഷണത്തിൽ, പ്രതികൾ തന്നെ വ്യാജ നോട്ടുകൾ അച്ചടിച്ചിരിക്കാമെന്നാണ് പോലിസ് നിഗമനം. അച്ചടി പ്രവർത്തനത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനും വ്യാജ കറൻസി വിതരണത്തിൽ ഉൾപ്പെട്ടിരിക്കുന്നവരെ തിരിച്ചറിയുന്നതിനും അന്വേഷണം നടക്കുന്നുണ്ടെന്ന് പോലിസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Mumbai City