ദില്ലി സ്‌ഫോടനത്തിൽ പള്ളിയിലെ പുരോഹിതനെ കസ്റ്റഡിയിൽ എടുത്തു പോലീസ് ;ഫരീദാബാദിലെ അൽ ഫലാഹ് സർവ്വകലാശാലയിൽ പരിശോധനകൾ നടത്തുന്നു

രാജ്യത്തെ തന്നെ ആശങ്കപ്പെടുത്തിയ ഈ സ്‌ഫോടനത്തിൽ  അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്  എൻഐഎ. ശ്രീനഗർ സ്വദേശി മുഹമ്മദ് ഇഷ്താഖിനെയാണ് കസ്റ്റഡിയിൽ എടുത്തത് .

author-image
Devina
New Update
delhi blast

ദില്ലി: ദില്ലി ചെങ്കോട്ടയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് പള്ളിയിലെ പുരോഹിതനെ  പോലീസ് കസ്റ്റഡിയിൽ എടുത്തു .

ശ്രീനഗർ സ്വദേശി മുഹമ്മദ് ഇഷ്താഖിനെയാണ് കസ്റ്റഡിയിൽ എടുത്തത് .

ഫരീദാബാദിലെ അൽ ഫലാഹ് സർവ്വകലാശാലയിൽ പരിശോധനകൾ കർശനമാക്കി .

 സർവകലാശാലയിലെ 70 പേരെ ചോദ്യം ചെയ്തതായും സർവ്വകലാശാലയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതായും പൊലീസ് അറിയിച്ചു.

അതേസമയം, സ്ഫോടനം നടന്നത് അബദ്ധത്തിലാണെന്ന സംശയം ബലപ്പെടുകയാണ്.

സ്ഫോടക വസ്തുക്കൾ എവിടേക്കോ മാറ്റാൻ നോക്കുമ്പോൾ സ്ഫോടനം നടന്നു എന്നാണ് അനുമാനം.

 ഉമറും മുസമീലും നേരത്തെ റെഡ്ഫോർട്ട് പരിസരത്ത് എത്തിയിരുന്നു.

ഈ വർഷം ജനുവരിയിൽ സ്ഫോടനം നടത്താനും സംഘം പദ്ധതിയിട്ടിരുന്നു.

സ്ഫോടനം നടന്ന ദിവസം ദില്ലി മയൂർ വിഹാറിലും ഉമറിൻറെ വാഹനം എത്തിയെന്നും പൊലീസ് പറയുന്നു.

രാജ്യത്തെ തന്നെ ആശങ്കപ്പെടുത്തിയ ഈ സ്‌ഫോടനത്തിൽ  അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്  എൻഐഎ.