/kalakaumudi/media/media_files/2025/12/18/img_0513-2025-12-18-13-50-19.jpeg)
എറണാകുളം :രാഹുൽ മാങ്കൂട്ടം പ്രതിയായ പീഡന കേസിൽ രാഹുലിന്റെ അറസ്റ്റ് ജനുവരി ഏഴ് വരെ നീട്ടി ഹൈക്കോടതി.രാഹുലിന്റെ ആദ്യ പീഡന കേസിലെ മുൻകൂർ ജാമ്യ അപേക്ഷയാണ് കോടതി ഇപ്പോൾ പരിഗണിച്ചത്.ജസ്റ്റിസ് കെ ബാബുവിന്റെ ബഞ്ച് ആണ് പരിഗണിക്കുന്നത്.എന്നാൽ അദ്ദേഹം ലീവ് ആയതിനാൽ നീട്ടി വെക്കാൻ ഉത്തരവ് വന്നു തുടർന്ന് രാഹുലിന്റെ വക്കീൽ അത് വരെ അറസ്റ്റ് നീട്ടി വെയ്ക്കാൻ ആവശ്യപ്പെടുക ആയിരുന്നു.തുടർന്ന് കേസ് ഇനി പരിഗണിക്കാൻ പോകുന്ന ജനുവരി ഏഴ് വരെ അറസ്റ്റ് നീട്ടി വെച്ചത്.ഇനി ജനുവരി ഏഴ്നാണ് രാഹുൽ മാങ്കൂട്ടത്തിന്റെ ആദ്യ പീഡന കേസ് കോടതി പരിഗണിക്കുക.വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ഗർഭിണിയായപ്പോൾ നിർബന്ധപൂർവ്വം ഗർഭഛിദ്രം നടത്തി, നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി എന്നതാണ് ആദ്യ പീഡന കേസ്.തിരുവനന്തപുരം വലിയമല പോലീസാണ് ആദ്യം കേസെടുത്തത്. പിന്നീട് ഇത് നേമം പോലീസിന് കൈമാറുക ആയിരുന്നു.മറ്റൊരു കേസ് യുവതിയെ പ്രണയം നടിച്ച് ഹോംസ്റ്റേയിലെത്തിച്ച് പീഡിപ്പിച്ചു എന്നതാണ്. ഈ പരാതി ആദ്യം കെ.പി.സി.സി (KPCC) പ്രസിഡന്റിനാണ് ലഭിച്ചത്, പിന്നീട് അദ്ദേഹം അത് പോലീസിന് കൈമാറുകയായിരുന്നു.കേരളത്തിൽ ഇത്തരത്തിൽ മൃഗീയ രീതിയിലെ പീഡന കേസിൽ പെടുന്ന ആദ്യ MLA ആണ് രാഹുൽ.കഴിഞ്ഞ കുറേ ദിവസമായി ഒളിവിൽ ആയിരുന്ന രാഹുൽ ഇലക്ഷൻ സമയത്താണ് പുറത്ത് വന്നത്.നിലവിൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയ രാഹുൽ ഇപ്പോഴും MLA സ്ഥാനത്ത് തുടരുന്നുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
