/kalakaumudi/media/media_files/2025/12/17/img_0490-2025-12-17-09-39-41.jpeg)
മലപ്പുറം : വിജയാഘോഷ പരിപാടിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചു യു ഡി എഫ് മുസ്ലീം ലീഗ് പ്രവർത്തകർ.മലപ്പുറം എളവണ്ണയിൽ ആണ് സംഭവം.ഇലക്ഷൻ വിജയാഘോഷ പരിപാടിക്കിടെ നടന്ന മുദ്രാവാക്യം ആരോ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി വീഡിയോ ഷെയർ ചെയ്യപ്പെടുന്നുണ്ട്.അമ്പലത്തിലെ രാവിലെയും വൈകുന്നേരവും ഉള്ള ഭക്തി ഗാനം ഇനി വേണ്ട അത് നിർത്തിക്കും എന്നതാണ് മുദ്രാവാക്യം.സോഷ്യൽ മീഡിയയിൽ വീഡിയോ വ്യാപകമായതോടെ വലിയ രീതിയിലുള്ള ചർച്ച നടന്നുവരികയാണ്.നിലവിൽ വലിയ രീതിയിൽ മുസ്ലീം ലീഗ് ,എസ് ഡി പി ഐ ,യു ഡി എഫ് സഖ്യം കേരളത്തിൽ പലയിടത്തും വിജയിച്ചിരുന്നു.എന്നാൽ എൻ ഡി എ സഖ്യം പലയിടത്തും വിജയിച്ചതും മറ്റൊരു ചർച്ചക്ക് വഴി വെച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
