കണ്ണൂർ : പിണറായിയിൽ ഇന്നലെ നടന്ന ബോംബ് സ്ഫോടനത്തിൽ CPM പ്രവർത്തകൻ വിപിൻ രാജിന്റെ കൈപ്പത്തി നഷ്ടമായിരുന്നു. എന്നാൽ പോലീസ് തയ്യാറാക്കിയ FIR ൽ ബോംബിനു പകരം പടക്കം പൊട്ടി ഉണ്ടായ അപകടം എന്നാണ് ചേർത്തിരിക്കുന്നത്.എഫ് ഐ ആറിൽ സ്ഫോടക വസ്തു അശ്രദ്ധമായി കൈകാര്യം ചെയ്തു എന്ന നിസാര വകുപ്പ് ചുമത്തിയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.വിപിൻ രാജ് എന്ന 25 വയസ്സുകാരൻ ബോംബ് നിർമ്മിക്കുന്നതിന് ഇടെ ബോംബ് പൊട്ടി കൈപ്പത്തി നഷ്ടമായി ഉടനെ തന്നെ കണ്ണൂർ ആശുപത്രിയിൽ എത്തിക്കുകയും അടിയന്തിര ശാസ്ത്രക്രിയ്ക്ക് വിധേയൻ ആക്കുകയും ചെയ്തു.കണ്ണൂരിൽ ഇത്തരത്തിൽ നിരവധി ബോംബ് സ്ഫോടനങ്ങളും അപകടങ്ങളും ഇടക്ക് ഉണ്ടാവാറുണ്ട്. സിപിഎം കേന്ദ്രങ്ങളിലും പാർട്ടി കോട്ടകളിലുമാണ് പ്രധാനമായും അപകടങ്ങൾ നടക്കാറുള്ളത്.എന്നാൽ പാർട്ടി ഇതിനെ വളരെ ലഘുകരിക്കുകയും ഇത്തരത്തിൽ വളച്ചൊടിക്കുകയും ചെയ്യുന്നത് പതിവാണ്.ഇലക്ഷൻ സമയത്ത് ഇത്തരത്തിൽ ബോംബ് നിർമ്മിച്ചതിനു പിന്നിലെ രഹസ്യം അറിയണം എന്ന് എതിർ പാർട്ടിക്കാർ ആവശ്യപ്പെട്ടു.ഇവിടെ CPM ഇലക്ഷനിൽ വൻ പരാജയം ആയിരുന്നു നേടിയത്.അതുമായി ബന്ധപ്പെട്ട് അക്രമങ്ങൾ നടത്താൻ വേണ്ടിയാണു വിപിൻ രാജ് ഇത്തരത്തിൽ ബോംബ് നിർമ്മിച്ചത് എന്ന് സംശയിക്കുന്നു
അങ്ങനെ ബോംബ് പടക്കമായി
ഇന്നലെ കണ്ണൂർ പിണറായിൽ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ CPM പ്രവർത്തകൻ വിപിൻ രാജിന് ഗുരുതരമായി പരിക്കേറ്റിരുന്നു.എന്നാൽ FIR ൽ ബോംബല്ല പടക്കം എന്നാണ് പോലീസ് ചേർത്തത്
New Update
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
