തമിഴ്‌നാട്ടില്‍ രാഷ്ട്രീയ നേതാവ് കൊല്ലപ്പെട്ടു; നാം തമിഴര്‍ കക്ഷി നേതാവ് ബാലസുബ്രഹ്മണ്യനെ വെട്ടിക്കൊലപ്പെടുത്തി

സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചു വരികയാണെന്നും, പ്രതികളെ പിടികൂടാന്‍ ഊര്‍ജ്ജിത ശ്രമം നടത്തിവരികയാണെന്നും മധുര പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

author-image
Anagha Rajeev
New Update
death
Listen to this article
0.75x1x1.5x
00:00/ 00:00

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും രാഷ്ട്രീയ നേതാവ് കൊല്ലപ്പെട്ടു. നാം തമിഴര്‍ കക്ഷി നേതാവ് ബാലസുബ്രഹ്മണ്യനാണ് കൊല്ലപ്പെട്ടത്. പ്രഭാത നടത്തത്തിനിടെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നാം തമിഴര്‍ കക്ഷി മധുര നോര്‍ത്ത് ഡെപ്യൂട്ടി സെക്രട്ടറിയായിരുന്നു ബാലസുബ്രഹ്മണ്യന്‍.

മന്ത്രി പളനിവേല്‍ ത്യാഗരാജന്റെ വീടിന് സമീപത്തു വെച്ചായിരുന്നു അക്രമം. നാലോളം പേരുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചു വരികയാണെന്നും, പ്രതികളെ പിടികൂടാന്‍ ഊര്‍ജ്ജിത ശ്രമം നടത്തിവരികയാണെന്നും മധുര പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

ബാലസുബ്രഹ്മണ്യന്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു. കൊലപാതകത്തിന് പിന്നില്‍ കുടുംബ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കമാകാം കാരണമെന്നും സംശയമുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു. നേരത്തെ ബിഎസ്പി സംസ്ഥാന പ്രസിഡന്റ് കെ ആംസ്‌ട്രോങിനെ കൊലപ്പെടുത്തിയത് ഏറെ വിവാദമായിരുന്നു.

Naam Tamil party Balasubramaniam