/kalakaumudi/media/media_files/2026/01/29/moodal-manju-2026-01-29-11-03-26.jpg)
മുംബൈ: കനത്ത മൂടൽ മഞ്ഞിനെത്തുടർന്നുള്ള കാഴ്ചക്കുറവാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിന് ഇടയാക്കിയ വിമാനാപകടത്തിനു കാരണമെന്നാണ് സൂചന.
ടേബിൽ ടോപ് രീതിയിലുള്ള റൺവേയാണ് ബാരാമതിയിലേത്. ചാർട്ടർ ഫ്ലൈറ്റുകളും മെഡിക്കൽ എമർജൻസി സേവനങ്ങളും നൽകിവരുന്ന വിഎസ്ആർ വെഞ്ചേഴ്സിന്റെ ലിയർജെറ്റ് 45 (വി ടി-എസ് എസ് കെ) വിമാനമാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തെ തുടർന്ന് വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോൾ (എടിസി) നിയന്ത്രണം വ്യോമസേന ഏറ്റെടുത്തു. മഹാരാഷ്ട്ര സർക്കാരിന്റെ അഭ്യർഥനയെ തുടർന്നാണ് വ്യോമസേന എയർ ട്രാഫിക് കൺട്രോൾ ടീമിനെ വിന്യസിച്ചത്. നിലവിൽ ഇവിടെയുള്ളവർക്ക് പ്രത്യേക പരിശീലനം നൽകും.
അപകടത്തെക്കുറിച്ച് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ( ഡിജിസിഎ), എയർ ക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ തുടങ്ങിയവ അന്വേഷണം തുടങ്ങി.ബാരാമതിയിൽ വിമാന അപകടമുണ്ടായ സ്ഥലത്ത് ഇന്നും പരിശോധന തുടരും.
ഇന്നലെ ഫോറൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിരുന്നു.
പ്രാഥമിക റിപ്പോർട്ട് ഇന്ന് വൈകുന്നേരം സമർപ്പിച്ചേക്കും. വിമാനം വാടകയ്ക്ക് നൽകിയ വിഎസ്ആർ കമ്പനി ഓഫീസിൽ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയിലെ ഉദ്യോഗസ്ഥർ പരിശോധന നടത്തി.
ബാരാമതിയിൽ ഇന്നലെ ഉണ്ടായ വിമാനാപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അടക്കം അഞ്ചുപേരാണ് മരിച്ചത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
