അശ്ശീല ഉള്ളടക്കം: സർക്കാർ പിടിമുറുക്കുന്നു

അശ്ശീലവും  നിയമവിരുദ്ധവുമായ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിൽ സമൂഹമാധ്യമകമ്പനികൾ കർശനനിലപാട് സ്വീകരണക്കണമെന്ന് കേന്ദ്ര ഐടി മന്ത്രാലയം നിർദ്ദേശിച്ചു.

author-image
Devina
New Update
ulladakkam

ന്യൂഡൽഹി: അശ്ശീലവും  നിയമവിരുദ്ധവുമായ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിൽ സമൂഹമാധ്യമകമ്പനികൾ കർശനനിലപാട് സ്വീകരണക്കണമെന്ന് കേന്ദ്ര ഐടി മന്ത്രാലയം നിർദ്ദേശിച്ചു.

നിലവിൽ ഇവ നിയന്ത്രിക്കുന്നതിൽ വീഴ്ച സംഭവിക്കുന്നതായും മന്ത്രാലയം ഇറക്കിയ സർക്കുലറിൽ പറയുന്നു.

 ഇതുസംബന്ധിച്ച് ഒട്ടേറെ പരാതികൾ ലഭിച്ചു. കോടതികളിലും പാർലമെന്റിലും വരെ ഈ വിഷയം ഉന്നയിക്കപ്പെടുന്നതായും സർക്കാർ ചൂണ്ടിക്കാട്ടി.

ഇത്തരം ഉള്ളടക്കങ്ങൾ പ്‌ളാറ്റ്‌ഫോമിൽ വരാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സമൂഹമാധ്യമ കമ്പനികൾക്കുള്ള പരിരക്ഷ നഷ്ടമാകും.

ഇത്തരം ഉള്ളടക്കത്തെക്കുറിച്ച് സർക്കാരിൽ നിന്നോ കോടതിയിൽ നിന്നോ നിർദ്ദേശം ലഭിച്ചാൽ ഉടനടി അവ നീക്കം ചെയ്യാനാണ് നിർദ്ദേശം.